Kerala

കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ് സുവര്‍ണ്ണ ജൂബിലി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Sathyadeepam

തൃശ്ശൂര്‍: 1975-ല്‍ ഏതാനും ചരിത്രകാരന്മാരും ചരിത്രപഠിതാക്കളും ഗവേഷകരും ചേര്‍ന്ന് എം ഒ ജോസഫ് നെടുങ്കുന്നം പ്രസിഡണ്ടും ദലിത് ബന്ധു എന്‍ കെ ജോസ് ജനറല്‍ സെക്രട്ടറിയുമായി ആരംഭിച്ച ചരിത്രപഠിതാക്കളുടെ സംസ്ഥാന സംഘടനയായ കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലെത്തിയിരിക്കയാണ്.

ഷെവ. വി സി ജോര്‍ജ്, ദലിത് ബന്ധു എന്‍ കെ ജോസ് എന്നിവരാണ് മുന്‍ പ്രസിഡണ്ടുമാര്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം നൂറ്റിയമ്പതോളം ചരിത്രസമ്മേളനങ്ങളും സെമിനാറുകളും നടത്തിയിട്ടുണ്ട്. നൂറോളം ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ് സുവര്‍ണ്ണ ജൂബിലി പ്രമാണിച്ച് ചരിത്ര-സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ക്ക് നല്കുന്ന ഏഴ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ചരിത്രഗ്രന്ഥത്തിനു നല്കുന്ന എം ഒ ജോസഫ് നെടുങ്കുന്നം അവാര്‍ഡ് ആര്‍കെ ബിജുരാജ് തലശ്ശേരിയുടെ 'കേരളത്തിന്റെ രാഷ്ട്രീയചരിത്രം' എന്ന ഗ്രന്ഥത്തിനും ഷെവ. വി സി ജോര്‍ജ് ജീവചരിത്ര ഗ്രന്ഥ അവാര്‍ഡ് വിനായക് നിര്‍മ്മല്‍, കോട്ടയത്തിന്റെ 'ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹരാഷ്ട്രീയം' എന്ന ഗ്രന്ഥത്തിനും

ഡോ. ജെ. തച്ചില്‍ വിവര്‍ത്തനഗ്രന്ഥ അവാര്‍ഡ് റവ. ഡോ. ദേവസി പന്തല്ലൂക്കാരന്‍ തൃശ്ശൂരിന്റെ 'ഇന്ത്യയും തോമസ് അപ്പസ്‌തോലനും' എന്ന ഗ്രന്ഥത്തിനും ഡോ. ജോസഫ് കൊളേങ്ങാടന്‍ ലേഖന സമാഹരഗ്രന്ഥ അവാര്‍ഡ് റവ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് തൃശൂരിന്റെ 'പൊഴിയുന്ന റോസാദളങ്ങള്‍' എന്ന ഗ്രന്ഥത്തിനും

സാമൂഹ്യ-രാഷ്ട്രീയ ലേഖന ഗ്രന്ഥത്തിനുള്ള പി തോമാസ് അവാര്‍ഡ്, ഡോ. ജോസഫ് ആന്റണി കൊല്ലത്തിന്റെ 'ഇന്ത്യന്‍ വിദേശനയം മോദി കാണ്ഡം' എന്ന ഗ്രന്ഥത്തിനും മികച്ച പ്രാദേശികചരിത്ര ഗ്രന്ഥത്തിനുള്ള ഫാ. വടക്കന്‍ അവാര്‍ഡ് വി എം രാധാകൃഷ്ണന്റെ 'തൃശ്ശൂരിന്റെ സൗഹൃദംപൂത്ത വഴിത്താരകള്‍' 2 വാള്യം എന്ന ഗ്രന്ഥത്തിനും

ചരിത്ര-സാംസ്‌കാരികപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക് നല്കുന്ന ദലിത് ബന്ധു എന്‍ കെ ജോസ് അവാര്‍ഡ് ജോര്‍ജ് ആലപ്പാട്ട് കണ്ടശ്ശങ്കടവിനും നല്കുന്നതാണ്.

5,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. മെയ് 16 ന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് ഹാളില്‍ നടക്കുന്ന സുവര്‍ണ്ണ ജൂബിലി സമാപനസമ്മേളനത്തില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്.

പ്രകൃതിയും ഒരു മതഗ്രന്ഥം: അഗസ്റ്റിന്‍

സിനഡല്‍ വിപ്ലവം: അധികാരത്തിന്റെ മരണം, സേവനത്തിന്റെ ഉയിര്‍പ്പ്

സഭാചരിത്രം ആദ്യ നൂറ്റാണ്ടുകളിൽ

വിശുദ്ധരായ ജൂസ്തായും റൂഫിനായും  (287) : ജൂലൈ 19

RICHIE RICH