Kerala

കരിഗമ സുവിശേഷ പ്രഘോഷണ മത്സരത്തിൽ  ബ്രദർ ഫിലിപ്സ് തൂനാട്ട് വിജയിയായി

Sathyadeepam

കോട്ടയം:  വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരി സംഘടിപ്പിച്ച ഇരുപത്തി മൂന്നാമത് ഫാദർ മങ്കുഴിക്കരി മെമ്മോറിയൽ കരിഗമ സുവിശേഷ പ്രഘോഷണ മത്സരം നടത്തി.

കോട്ടയം സെമിനാരി റെക്റ്റർ റവ ഡോ. ഡൊമിനിക് വെച്ചൂർ ഉൽഘാടന സന്ദേശം നൽകി. തുടർന്ന് ഇരുപതിലധികം മേജർ സെമിനാരികളെ പ്രധിനിധികരിച്ചുകൊടു വൈദിക-വിദ്യാർഥികൾ പങ്കെടുത്ത തിയോളജിക്കൽ ഹോമിലിയിൽ മംഗലപ്പുഴ സെന്റ് ജോസഫ് പോന്തിഫിക്കൽ സെമിനാരി വിദ്യാർഥി ഫിലിപ്സ് തൂനാട്ട് ഒന്നാമനായി.

താമരശ്ശേരി രൂപതാംഗമായ ഫിലിപ്സ് കൂരാച്ചുണ്ട് തൂനാട്ട് കുര്യാച്ചൻ-തങ്കമ്മ ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമനാണ്. ആലുവ സെമിനാരിയിലെ മൂന്നാം വർഷ ദൈവശാസ്ത്ര വിദ്യാർഥിയായ ഫിലിപ്സ് സത്യദീപമുൾപ്പെടെയുള്ള ആനുകാലികങ്ങളിൽ എഴുതുകയും ചെയ്യുന്നു. 

ആദിവാസി കത്തോലിക്കാവനിതയുടെ ബംഗ്ലാദേശ് പാര്‍ലിമെന്റ് പ്രസംഗം ശ്രദ്ധേയമായി

ഗലാത്തിയ - Chap.4 [1of3]

വിശുദ്ധ വില്യം മോണ്ട് വെര്‍ജിന്‍ (1085-1142) : ജൂണ്‍ 25

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം - ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്

പുനലൂർ KCYM ന്റെ ആഭിമുഖ്യത്തിൽ 'LEAD' ക്യാമ്പ് നടത്തപ്പെട്ടു