Kerala

കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് ദേശീയ അവാര്‍ഡ്

Sathyadeepam

കോട്ടയം: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ ലില്ലിയാനെ ഫൗണ്ടേഷനുമായി സഹകരിച്ച് ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ തിരഞ്ഞെടുത്തു.

രണ്ടു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം സെക്കന്തരാബാദില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാനചടങ്ങില്‍ കെ.എസ്. എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ലില്ലിയാനെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്റ്റീവന്‍ ബര്‍ഡനീസില്‍ നിന്നും ഏറ്റുവാങ്ങി. ചായി പ്രസിഡന്‍റ് സിസ്റ്റര്‍ ഡോ. വിക്ടോറിയ നരിസേട്ടി ജെ.എം.ജെ, സെക്രട്ടറി ഫാ. ജോര്‍ജ് കണ്ണന്താനം, ഡയറക്ടറര്‍ ജനറല്‍ റവ. ഡോ. മാത്യു അബ്രാഹം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെഎസ്എസ്എസിന്‍റെ നേതൃത്വത്തില്‍ 1997 മുതല്‍ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളോടൊപ്പം ഭിന്നശേഷിക്കാര്‍ക്കായുള്ള ശാസ്ത്രീയ പുനരധിവാസ പ്രവര്‍ത്തനങ്ങളും കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണിച്ചുകൊണ്ടാണ് പുരസ്ക്കാരത്തിന് സൊസൈറ്റിയെ തിരഞ്ഞെടുത്തത്.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും