Kerala

കാഞ്ഞൂർ ഫൊറോന പ്രധാനാധ്യാപക സംഗമം

Sathyadeepam

കാഞ്ഞൂർ: ഫൊറോനയിലെ 23 യൂണിറ്റുകളിലെയും പ്രധാനാധ്യാപകരും, ഫൊറോന കൗൺസിലും ഒരുമിച്ചുകൂടി പുതിയ വിശ്വാസ പരിശീലന വർഷ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും രൂപം നൽകി. ഫൊറോന വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ യുഗം എഐ സാങ്കേതിക വിദ്യയിലേയ്ക്ക് പുരോഗമിച്ചതിലൂടെ വിശ്വാസ പരിശീലകരുടെ ദൗത്യവും, കടമയും ഏറെ പ്രസക്തവും, ഒപ്പം കരുതലോടും ശ്രദ്ധയോടും കൂടി പുതുതലമുറയെ വാർത്തെടുക്കുവാനുള്ള കൂടുതൽ തീക്ഷണതയും ആർജ്ജവവും അധ്യാപകർ പരിശീലിക്കേണ്ടതിനെക്കുറിച്ചും അച്ചൻ ഉദ്ബോധിപ്പിച്ചു.

ഫൊറോന പ്രൊമോട്ടർ എം.വി. കുരിയച്ചൻ മീറ്റിംഗിന് സ്വാഗതം പറഞ്ഞു. പുതുതായി ചുമതല ഏറ്റെടുത്തിരിക്കുന്ന ഫൊറോന ഡയറക്ടർ റവ. ഫാ. ബോണി കട്ടയ്ക്കകത്തൂട്ടിനെയും , ഫൊറോന സെക്രട്ടറി റവ. സി. ലിസറ്റ് സി. എം. സി. യെയും, ഈ വർഷം പ്രധാനാധ്യാപകരായി നിയമിതരായിരിക്കുന്ന അധ്യാപകരെയും കൗൺസിലംഗം സിനു പുത്തൻപുരയ്‌ക്കൽ സ്വാഗതം ചെയ്തു. 2025-26 അധ്യയന വർഷ പ്രവർത്തന റിപ്പോർട്ടും, കണക്കും റവ. സി. ലിസറ്റ് അവതരിപ്പിച്ചു.

കാറ്റിക്കിസം ടീച്ചേഴ്സ് വിശ്വാസ പരിശീലനത്തോടൊപ്പം ആയുസ് കൂടി പകുത്ത് നൽകുന്നവരാണെന്ന് ഫൊറോന ഡയറക്ടർ ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് പറഞ്ഞു. ഇടവകകളിൽ ഫെയ്ത് ഫോർമേഷൻ കഴിഞ്ഞേ മറ്റെന്തിനും പ്രാധാന്യം കൊടുക്കേണ്ടതുള്ളു എന്നും അച്ചൻ കൂട്ടിച്ചേർത്തു. പന്ത്രണ്ടാം ക്ലാസ്സിന് ശേഷവും കുട്ടികൾ പള്ളിയോട് ചേർന്ന് നിൽക്കുവാൻ, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ പഠിക്കുമ്പോൾ തന്നെ ഇതിനുവേണ്ട ഒരുക്കങ്ങൾ ആരംഭിക്കണമെന്നും ഡയറക്ടറച്ചൻ പറഞ്ഞു.

ഫൊറോന സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച റവ. സി. ഐറിൻ സി. എം. സി. യ്ക്കും, പ്രധാനാധ്യാപക സ്ഥാനത്ത് നിന്നും വിരമിച്ച അധ്യാപകർക്കും കൗൺസിലംഗം ആൽബർട്ട് പി ജെ നന്ദി പ്രകാശിപ്പിക്കുകയും, സമ്പൂർണ ബൈബിൾ സമ്മാനമായി നൽകുകയും ചെയ്തു. അധ്യയന വർഷത്തെ പ്രോഗ്രാമുകളും, ഓരോ യൂണിറ്റും നിർവഹിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും റവ. സി. ലിസറ്റ് സി.എം.സി അവതരിപ്പിച്ചു. ചർച്ചയിൽ പുതിയ ആശയങ്ങളും, അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പ്രധാനാധ്യാപകർ പങ്കുവെച്ചു. മീറ്റിംഗ് കാര്യപരിപാടികൾ പ്രൊമോട്ടർ സ്റ്റീഫൻ തോട്ടപ്പിള്ളി അവതരിപ്പിച്ചു.

പ്രൊമോട്ടർ പി റ്റി പോളച്ചൻ കൃതജ്ഞത പ്രകാശിപ്പിച്ചു. ചായ സൽക്കാരത്തിന് ശേഷം യോഗം സമാപിച്ചു.

സാങ്കേതിക വിദ്യകള്‍ ഒരിക്കലും നിഷ്പക്ഷമല്ല: വത്തിക്കാന്‍

ലിയോ മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 44-ാം വാര്‍ഷികം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 79]

കര്‍ദിനാള്‍ കാമില്ലോ റൂയിനി നിര്യാതനായി

ഛത്തീസ്ഗഡിലെ സ്‌കൂളുകളില്‍ ഹൈന്ദവ പ്രാർഥനകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധം