Kerala

ജനവിരുദ്ധ മദ്യനയത്തിനേറ്റ തിരിച്ചടി -കേരള മദ്യവിരുദ്ധ ഏകോപന സമിതി

Sathyadeepam

കൊച്ചി: നടപടിക്രമങ്ങള്‍ പാലിക്കാതെയും നയവിരുദ്ധമായും ബ്രൂവറികളും ഡിസ്റ്റലറികളും ആരംഭിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത് ചരിത്രവിജയമായി കാണുന്നുവെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ.ഷംസുദ്ദീന്‍, സംസ്ഥാന ജന. സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ പറഞ്ഞു. ഈ വിജയത്തില്‍ കേരളത്തിലെ പ്രതിപക്ഷത്തിനും മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും അഭിമാനിക്കാം. യാതൊരു ആലോചനയും പഠനവും മുന്നൊരുക്കങ്ങളും കൂടാതെ ബ്രൂവറികളും ഡിസ്റ്റലറികളും ആരംഭിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഉള്ളറകള്‍ വെളിച്ചത്തുകൊണ്ടുവന്നത് ഇവിടത്തെ മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ക്കും ഈ വിജയത്തില്‍ ഗണ്യമായ പങ്കുവഹിക്കാന്‍ കഴിഞ്ഞു. ഇവ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേരളമദ്യവിരുദ്ധ ഏകോപനസമിതിയും കെ.സി.ബി. സി. മദ്യവിരുദ്ധ സമിതിയും സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുകയും കൊച്ചിയില്‍ നില്‍പ്പുസമരം നടത്തുകയും ചെയ്തിരുന്നു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]