Kerala

കെ സി വൈ എം വരാപ്പുഴ അതിരൂപത സുവര്‍ണ ജൂബിലി സമാപിച്ചു

Sathyadeepam

കൊച്ചി: കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെ സി വൈ എം) വരാപ്പുഴ അതിരൂപതയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരുന്നു. എറണാകുളം ഇന്‍ഫന്റ് ജീസസ് പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.

ഹൈബി ഈഡന്‍ എം.പി, കെസിവൈഎം സ്ഥാപക പ്രസിഡന്റ് അഡ്വ.ആന്റണി എം. അമ്പാട്ട്, ഒസിഡി മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യല്‍ ഫാ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒ സി ഡി, കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ എല്‍ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെ സി വൈ എം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ജോസ്, കെ എല്‍ സി എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ,

കെസിവൈഎം ലാറ്റിന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.അനൂപ് കളത്തിത്തറ, അതിരൂപത ജനറല്‍ സെക്രട്ടറി റോസ് മേരി കെ.ജെ., പ്രൊമോട്ടര്‍ ഫാ. എബിന്‍ ജോസ് വാര്യത്ത്, അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, മുന്‍ പ്രസിഡന്റ് ആഷ്‌ലിന്‍ പോള്‍, അതിരൂപത വൈസ് പ്രസിഡന്റ്, ദില്‍മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ട്രഷറര്‍ ജോയ്‌സണ്‍ പി.ജെ., എക്‌സിക്യൂട്ടീവ് അംഗങ്ങളായ അരുണ്‍ വിജയ് എസ്., ഫെര്‍ഡിന്‍ ഫ്രാന്‍സിസ്, അരുണ്‍ സെബാസ്റ്റ്യന്‍, ജോമോന്‍ ആന്റണി, അമല്‍ ജോര്‍ജ്, അമല റോസ്, മാനുല്‍ ബെന്നി, അഥീന നിക്‌സണ്‍, ജോയല്‍ പി.ജെ, മേഖല ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സത്വരമായ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യം: കെ സി ബി സി ജാഗ്രത കമ്മീഷന്‍

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27