നന്മയുടെ പാതയിലേക്കു നയിക്കാം

നന്മയുടെ പാതയിലേക്കു നയിക്കാം
Published on
  • അഡ്വ. ജാക്സൺ മാത്യു

    ചേർത്തല

നമുക്കുള്ളതു മാത്രമേ നമ്മുടെ മക്കൾക്കും സമൂഹ ത്തിനും നൽകാനാകുകയുള്ളൂ. നമ്മുടെ മനസ്സിൽ നന്മയുണ്ടെ ങ്കിൽ നന്മയും സ്നേഹം ഉണ്ടെങ്കിൽ സ്നേഹവും വിശ്വാസമുണ്ടെങ്കിൽ വിശ്വാസവും മറ്റുള്ളവർക്ക് പകർന്നു നൽകാൻ നമുക്ക് കഴിയും. അതേസമയം വിദ്വേഷമാണ് നമ്മുടെ മനസ്സിനെ ഭരിക്കുന്നതെങ്കിൽ നമുക്ക് അതല്ലാതെ മറ്റൊന്നും മക്കൾക്ക് നൽകാൻ കഴിയില്ല.

രക്ഷകർത്താവിന് അല്ലെങ്കിൽ നേതൃസ്ഥാന ങ്ങളിൽ ഇരിക്കുന്നവർക്ക് യഥാർത്ഥത്തി ലുള്ള വിശ്വാസം ഉണ്ടായേ മതിയാകൂ. അങ്ങനെ ഉണ്ടായാൽ മാത്രമേ അത് മറ്റുള്ളവർക്ക് പകർന്നു നൽകാൻ പറ്റുകയുള്ളൂ. വൈദികരെയും സന്യസ്തരെയും കുട്ടികളുടെ മുമ്പിൽ വച്ച് വിമർശിക്കുന്ന രീതി തീർച്ചയായും ഒഴിവാക്കേണ്ടതാണ്.

രക്ഷകർത്താവിന് അല്ലെങ്കിൽ നേതൃസ്ഥാന ങ്ങളിൽ ഇരിക്കുന്നവർക്ക് യഥാർത്ഥത്തിലുള്ള വിശ്വാസം ഉണ്ടായേ മതിയാകൂ. അങ്ങനെ ഉണ്ടായാൽ മാത്രമേ അത് മറ്റുള്ളവർക്ക് പകർന്നു നൽകാൻ പറ്റുകയുള്ളൂ.

വൈദികരും സന്യസ്തരു മൊക്കെ ഓരോ കുടുംബ പശ്ചാത്ത ലങ്ങളിൽ നിന്ന് വരുന്നവരാണ്. ബലഹീനതകൾ ഉണ്ടാകും. വിമർശി ക്കേണ്ട കാര്യങ്ങൾ വിമർശിക്കണം. പക്ഷേ, വിമർശിക്കേണ്ട സമയത്ത് അതിന്റേതായ വേദികളിൽ മാത്രമേ അതു ചെയ്യാവൂ. തിരിച്ചറിവില്ലാത്ത കുട്ടികളുടെ മുമ്പിലും കുടുംബങ്ങളിലും പറയേണ്ട കാര്യങ്ങൾ അല്ല അവ.

പണത്തിന്റെയും അധികാര ത്തിന്റെയും ആഡംബരത്തിന്റെയും ലോകത്തേക്ക് മക്കളെ പറഞ്ഞു വിടാൻ മത്സരിക്കുന്ന മാതാപിതാ ക്കളുടെ ഒരു കാലമാണിത്. ഇതെല്ലാം കഴിഞ്ഞ്, അവസാന കാലത്ത് കൊന്തയും വിശ്വാസവും പ്രാർത്ഥനയുമായി ചെലവിടുന്നതി നേക്കാൾ എത്രയോ ഭേദമാണ് ആയകാലത്ത് മക്കൾക്ക് ഇതെല്ലാം പകർന്നു കൊടുക്കാൻ ശ്രമിക്കുന്നത്.

നമ്മുടെ മക്കളെല്ലാം നല്ല കുട്ടികളാണ്. പക്ഷേ അവരെ കയ്യിൽ പിടിച്ചു നടത്തുന്ന രക്ഷാകർത്താക്കളും അധ്യാപകരും പുരോഹിതരും ഒക്കെ അവരെ സൂക്ഷിച്ചു കൊണ്ടു പോകുമെങ്കിൽ അവരുടെ മനസ്സുകൾ ഉടഞ്ഞു പോകാതെ ഏറ്റവും അനുയോജ്യമായ ദൈവവിളികളിലേക്ക് അവർ കടന്നുചെല്ലും. ചെളി നിറഞ്ഞ വെള്ളത്തിലാണ് താമര വളരുന്നത്.

എത്രയോ മനോഹരമാണ് താമര പുഷ്പങ്ങൾ. അതിന്റെ തേൻ നുകരാൻ വരുന്നത് ആ വെള്ളത്തിൽ കഴിയുന്ന തവളകൾ അല്ല. മറിച്ച് എവിടെയോ ഉള്ള വണ്ടുകളാണ്. അവർ വന്ന് തേൻ നുകർന്നിട്ടു പോകും. നമ്മുടെ നന്മയുള്ള മക്കളെ മറ്റു വണ്ടുകൾ വന്ന് തട്ടിക്കൊണ്ടു പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെയാണ്. ഇത് മാതാപിതാക്കൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നന്മയുടെ പാതയിലേക്കും പൗരോഹിത്യ സന്യാസ ജീവിതങ്ങളിലേക്കും നമ്മുടെ മക്കളെ കൊണ്ടുവരാൻ സാധിക്കും.

നന്മയുടെ പാതയിലേക്കു നയിക്കാം
ദൈവവിളി വിചാരം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org