കെ.സി.വൈ.എം എറണാകുളം- അങ്കമാലി അതിരൂപത സമിതി സംഘടിച്ച കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ അനുസ്മരണ കലോൽസവത്തിൻ്റെ സമാപന സമ്മേളനം മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്യുന്നു.
കെ.സി.വൈ.എം എറണാകുളം- അങ്കമാലി അതിരൂപത സമിതി സംഘടിച്ച കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ അനുസ്മരണ കലോൽസവത്തിൻ്റെ സമാപന സമ്മേളനം മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്യുന്നു. 
Kerala

കെ.സി.വൈ.എം കലോത്സവം അരങ്ങ് - 2022 സമാപിച്ചു

Sathyadeepam

അങ്കമാലി:കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപത സമിതി സംഘടിച്ച കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ അനുസ്മരണ കലോൽസവം അരങ്ങ് 2022 സമാപിച്ചു.കഴിഞ്ഞ ഏപ്രിൽ 22 നാണ് കലോൽസവം ആരംഭിച്ചത്. കർദ്ദിനാൾ പാറേക്കാട്ടിൽ നഗറിൽ (തൃക്കാക്കര നൈപുണ്യ സ്കൂൾ) നടന്ന സമാപന പൊതുസമ്മേളനം എറണാകുളം- അങ്കമാലി മേജർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്തു. എണാകുളം സെ.മേരീസ് ബസിലിക്ക വികാരി മോൺ.ഫാ. ആൻ്റണി നരികുളം കർദ്ദിനാൾ പാറേക്കാട്ടിൽ അനുസ്മരണം നടത്തി.കെ.സി.വൈ.എം എറണാകുളം- അങ്കമാലി മേജർ അതിരൂപത വൈസ് പ്രസിഡണ്ട് പ്രിയ ജോർജ് അധ്യക്ഷത വഹിച്ചു. നൈപുണ്യ സ്കൂൾ ഡയറക്ടർ ഫാ. കുര്യാക്കോസ് മുണ്ടാടൻ കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി തുഷാര തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.16 ഫൊറോനകളിലെ 250 ഇടവകകളിൽ നിന്ന് രണ്ടായിരത്തോളം യുവജനങ്ങൾ മത്സരത്തിൽ പങ്കെടുത്തു. 76 പോയിൻറുമായി പറവൂർ ഫൊറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂക്കന്നൂർ, കറുകുറ്റി ഫൊറോനകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി.സിനിമാ സംവിധായകൻ ലിയോ തദേവൂസ്, നടൻ ദേവ് മോഹൻ, തിരക്കഥാകൃത്ത് ഫാ. ഡാനി കപ്പുച്ചിൻ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.കെ.സി.വൈ.എം പ്രസിഡണ്ട് ടിജോ പടയാട്ടിൽ, ജന.സെക്രട്ടറി ജെറിൻ പാറയിൽ, ഡയറക്ടർ ഫാ.ജൂലിയസ് കറുകന്തറ, അസി.ഡയറക്ടർ ഫാ. മാത്യു തച്ചിൽ, ഭാരവാഹികളായ മാർട്ടിൻ വർഗീസ്, കിരൺ ഗോപുരത്തിങ്കൽ, റിസോ തോമസ്, ആൻ മരിയ ബിജു, സൂരജ് ജോൺ പൗലോസ്, ജിസ്മോൻ ജോണി, ജിൻഫിയ ജോണി ബവ്റിൻ ജോൺ, ജെറിൻ ജോസഫ്,ജിതിൻ തോമസ്, അഡ്വ.ഡിവോൺ പനയ്ക്കൽ, അരങ്ങ് - 2022 കൺവീനർ ജോസഫ് സാജു, കമ്മിറ്റി അംഗങ്ങളായ ജിൻ്റോ വർഗീസ്, ആൽവിൻ സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം നൽകും: ഡോ. എസ്. സോമനാഥ്

മാതൃദിനാചരണം സംഘടിപ്പിച്ചു

പി ഒ സി യില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്‌സ്

വിശുദ്ധ ഇഗ്നേഷ്യസ് ലക്കോണി (1701-1781) : മെയ് 11

ചൊപ്പനം - നാടകാവതരണം നടത്തി