പി ഒ സി യില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്‌സ്

പി ഒ സി യില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്‌സ്

കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാനകാര്യാലയമായ  പാലാരിവട്ടം പി.ഒ.സി. യില്‍  പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ നേതൃത്വത്തില്‍, വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്കാനും സഹായകമായ വാരാന്ത്യ മനഃശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു.
മാനസികപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് സ്വയം മനസ്സിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്‌സില്‍ നല്കുന്നത്. വ്യക്തിത്വവികസനം,  ക്രിമിനല്‍-സൈക്കോളജി, സൈബര്‍ ക്രൈം, കൗണ്‍സിലിംഗ്, മാനസിക പിരിമുറുക്കം, സൈക്കോ-തെറാപ്പി, മനഃശാസ്ത്രത്തിന് ആമുഖം, യോഗ   തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസ്സുകള്‍ക്ക്  നേതൃത്വം നല്കുന്നു. ജാതിമതഭേദമില്ലാതെ, 20വയസ്സു മുതല്‍ പ്രായമുളളവരും എസ്.എസ്.എല്‍.സി വരെയെങ്കിലും പഠിച്ചിട്ടുളളവരുമായവര്‍ക്ക് പങ്കെടുക്കാവുന്ന ഈ കോഴ്‌സിന്റെ മാധ്യമം മലയാളമായിരിക്കും. കോഴ്‌സ് ഫീസ് 5000 രൂപ.
2024 ജൂണ്‍  മുതല്‍  2025 മാര്‍ച്ചുവരെയാണ് കോഴ്‌സ് കാലാവധി. എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5വരെ ക്ലാസുകള്‍.
പങ്കെടുക്കാന്‍  ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 9447441109, 9072822367

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org