Kerala

കെ.സി.വൈ.എം. അംഗത്വമാസാചരണവും സെന്‍റ് തോമസ് മൂര്‍ അനുസ്മരണവും

Sathyadeepam

അങ്കമാലി: കെസിവൈഎം എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ അംഗത്വ മാസാചരണവും കെസിവൈഎം സ്വര്‍ഗീയ മധ്യസ്ഥനായ വി. തോമസ് മൂര്‍ അനുസ്മരണവും സംഘടിപ്പിച്ചു. ചമ്പന്നൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടന്ന ചടങ്ങ് സത്ന രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു വാണിയക്കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. പദവികള്‍ക്കു വേണ്ടിയും അധികാരത്തിനു വേണ്ടിയും മല്‍സരിക്കുന്ന നേതാക്കള്‍ക്ക് മാതൃകയാക്കാവുന്ന നേതാവാണ് വി. തോമസ് മൂര്‍ എന്നും വി. തോമസ് മൂറിന്‍റെ 'നിലപാടുകളിലുറച്ച സത്യത്തിനു വേണ്ടിയുള്ള ധൈര്യം' എന്ന സ്വഭാവ ഗുണം കെസിവൈഎം യുവജനങ്ങള്‍ ജീവിതത്തില്‍ അനുകരിക്കണമെന്നും മാര്‍ മാത്യു ഓര്‍മിപ്പിച്ചു. ജൂണ്‍ 22 മുതല്‍ ജൂലൈ 22 വരെ നടക്കുന്ന കെസിവൈഎം അംഗത്വമാസാചരണം അതിരൂപത ഡയറക്ടര്‍ ഫാ. സുരേഷ് മല്‍പാന്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം പ്രസിഡണ്ട് ടിജോ പടയാട്ടില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ ഫാ.മാത്യു തച്ചില്‍, ജനറല്‍ സെക്രട്ടറി അനീഷ് മണവാളന്‍, വൈസ് പ്രസിഡണ്ട് ഹില്‍ഡ സെബാസ്റ്റ്യന്‍, സെക്രട്ടറി സൂരജ് പൗലോസ്, വികാരി ഫാ. വര്‍ഗീസ് പുന്നയ്ക്കന്‍, ഫൊറോന ഡയറക്ടര്‍ ഫാ. ജിമ്മി കുന്നത്തൂര്‍, ഫൊറോനാ പ്രസിഡണ്ട് നിവിന്‍ കോട്ടയ്ക്കല്‍ സെക്രട്ടറി ഗബ്രി എന്നിവര്‍ പ്രസംഗിച്ചു.

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ