Kerala

കെ സി എസ് എല്‍ അതിരൂപത കലോത്സവം

Sathyadeepam

തൃക്കാക്കര: എറണാകുളം അങ്കമാലി അതിരൂപത കെ സി എസ് എല്‍ കലോത്സവം അതിരൂപത ഡയറക്ടര്‍ ഫാ. തോമസ് നങ്ങേലിമാലില്‍ ഉല്‍ഘാടനം ചെയ്തു. തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനത്തിന് അതിരൂപത പ്രസിഡന്റ് സാജു തോമസ് അധ്യക്ഷത വഹിച്ചു.

യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളില്‍ നടന്ന 36 മത്സരങ്ങളില്‍ ഇടപ്പളളി മേഖല ഓവറോള്‍ ജേതാക്കളായി. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി സമ്മാനദാനം നിര്‍വഹിച്ചു. സംസ്ഥാന ട്രഷറര്‍ സോയി കളമ്പാട്ട്,

അതിരൂപത ഓര്‍ഗനൈസര്‍ സിസ്റ്റര്‍ അനുപ പൈനേടത്ത്, ട്രഷറര്‍ അജി തോമസ്, ചെയര്‍ പേഴ്‌സണ്‍ സന സണ്ണി, എറണാകുളം മേഖല ഡയറക്ടര്‍ ഫാ. റോബിന്‍ വാഴപ്പള്ളി, ജെന്‍സി സി ഡി, മിന്നു മരിയ വില്‍സണ്‍, സീന വിതയത്തില്‍, അനീന എന്നിവര്‍ പ്രസംഗിച്ചു.

വിവേചനം അവസാനിപ്പിക്കണ മെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മെത്രാന്‍ സംഘം മുഖ്യമന്ത്രിയെ കണ്ടു

വിശുദ്ധ റോസ് ഫിലിപ്പൈന്‍ (1769-1852) : നവംബര്‍ 18

ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് (1207-1231) : നവംബര്‍ 17

സ്‌കോട്ട്‌ലന്റിലെ വിശുദ്ധ മാര്‍ഗരറ്റ് (1046-1093) : നവംബര്‍ 16

ശിശുദിനത്തില്‍ സാന്ത്വന സ്പര്‍ശവുമായി സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികള്‍