Kerala

കാഞ്ഞൂര്‍ ഫൊറോനയില്‍ വിശ്വാസ പരിശീലന അധ്യാപകരുടെ കണ്‍വെന്‍ഷന്‍ നടത്തി

Sathyadeepam

കാഞ്ഞൂര്‍: കാഞ്ഞൂര്‍ ഫൊറോനയിലെ ഇടവകകളില്‍ വിശ്വാസ പരിശീലനം നയിക്കുന്ന അധ്യാപകരുടെ കണ്‍വെന്‍ഷന്‍ സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ നടന്നു. അതിരൂപത ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. പുതുതലമുറയുടെ വിശ്വാസ ജീവിതത്തിനാവശ്യമായ ബോധ്യങ്ങള്‍ പകരുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്ന് അ ദ്ദേഹം പറഞ്ഞു.

ഫൊറോന വികാരി റവ. ഡോ. ജോസഫ് കണിയാപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് മഴുവഞ്ചേരി ചര്‍ച്ചകള്‍ നയിച്ചു. ഫാ. ജിയോ മാടപ്പാടന്‍, പ്രമോട്ടര്‍മാരായ സ്റ്റീഫന്‍ തോട്ടപ്പിള്ളി, ടോണി കന്നപ്പിള്ളി, ദേവസിക്കുട്ടി മഴുവഞ്ചേരി, സെബി കൂട്ടുങ്ങല്‍, സെക്രട്ടറി സിസ്റ്റര്‍ പ്രീമ, ജോയ് ഇടശേരി, ജിനോ ജോസ്, ഫ്രാന്‍സിസ് മുട്ടംതൊട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രസന്നപുരം, കിഴക്കും ഭാഗം, കളമ്പാട്ടുപുരം, എടനാട് വിശ്വാസപരിശീലന യൂണിറ്റുകളിലെ പ്രധാനധ്യാപകരായ സജീവ് ജേക്കബ്, സിജോ പൈനാടത്ത്, ബോബി വില്‍സന്‍, സിസ്റ്റര്‍ അമല്‍ ഗ്രേസ് എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.

വിശ്വാസപരിശീലനത്തില്‍ 40 വര്‍ഷം സേവനം ചെയ്ത ആനി പോള്‍ കൂട്ടുങ്ങല്‍, സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട സിജോ വെള്ളാരപ്പിള്ളി, കഴിഞ്ഞ വര്‍ഷം വിശ്വാസപരിശീലനത്തില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിച്ചു. ഫൊറോനയിലെ 450 അധ്യാപകര്‍ പങ്കെടുത്തു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്