Kerala

ഉദാസീനമായി യാതൊരു കാര്യവും  ചെയ്യില്ല എന്ന നിർബന്ധമുള്ള വ്യക്തിയാണ് ജോൺ പോൾ : എം തോമസ് മാത്യു

Sathyadeepam

കൊച്ചി : ഉദാസീനമായി യാതൊരുകാര്യവും ചെയ്യില്ല എന്ന നിർബന്ധമുള്ള  വ്യക്തിയായിരുന്നു ജോൺ പോളെന്നു  പ്രൊഫ. എം തോമസ് മാത്യു അതിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ പ്രശസ്ത തിരക്കഥാകൃത്തു ജോൺ പോളിൻറെ നാലാമത് അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രുചികളുടെ സൂക്ഷ്മതകളെ വിസ്തരിച്ചു പറയാൻ ജോൺ പോളിന് സാധിച്ചിരുന്നു. അതുപോലെ ജീവിതത്തിൽ താൻ ഇഷ്ടപ്പെടുന്ന എല്ലാ രംഗങ്ങളിലും സൂക്ഷ്‌മത നിലനിർത്തുവാൻ ശ്രെമിച്ചിരുന്നുവെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

ടി.എം എബ്രഹാം, ടി കലാധരൻ, ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., ആയിഷ ജോൺ പോൾ എന്നിവർ പ്രസംഗിച്ചു.ചാവറ കൾച്ചറൽ സെന്റർ , കൊച്ചിൻ ഫിലിം സൊസെറ്റി & എം.കെ സാനു ഫൗണ്ടേഷൻ  എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. തുടർന്ന് ജോൺ പോൾ തിരക്കഥ എഴുതി ഭരത്  ഗോപി  സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് പ്രദർശിപ്പിച്ചു.

പാപ്പായുടെ മാറ്റം എഐ അറിഞ്ഞിട്ടില്ലെന്നു പാപ്പാ!

മനുഷ്യാന്തസ്സ് സംരക്ഷിക്കണമെന്നു സ്പാനിഷ് പാര്‍ലിമെന്റിനോടു മാര്‍പാപ്പ

മധ്യപൂര്‍വദേശത്തിനു പ്രാര്‍ഥനയും പിന്തുണയും അഭ്യർത്ഥിച്ച് കല്‍ദായ പാത്രിയര്‍ക്കീസ്

കത്തോലിക്കാസഭയുടെ പിന്തുണയോടെ ഫിലിപ്പൈന്‍സില്‍ വസ്തുതാന്വേഷണസമതി

ഗലാത്തിയ - Chap.2 [1of3]