പാപ്പായുടെ മാറ്റം എഐ അറിഞ്ഞിട്ടില്ലെന്നു പാപ്പാ!

പാപ്പായുടെ മാറ്റം എഐ അറിഞ്ഞിട്ടില്ലെന്നു പാപ്പാ!
Published on

നിര്‍മ്മിതബുദ്ധിയെക്കുറിച്ചുള്ള ചാക്രികലേഖനം പ്രസിദ്ധീകരിച്ചശേഷം സ്‌പെയനിലെത്തിയ ലിയോ പതിനാലാമന്‍ പാപ്പാ സന്ദര്‍ശനത്തിനു മുമ്പു താന്‍ നിര്‍മ്മിതബുദ്ധിയെ ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ അനുഭവം സംബന്ധിച്ച സ്പാനിഷ് മെത്രാന്മാരോടു നര്‍മ്മം പങ്കുവച്ചു.

സ്‌പെയിന്‍ സന്ദര്‍ശിക്കുമ്പോള്‍ മാര്‍പാപ്പ എന്തു പറയണം എന്ന് നിര്‍മ്മിതബുദ്ധിയോടു ചോദിക്കുകയായി രുന്നു മാര്‍പാപ്പ. ഫ്രാന്‍സിസ് പാപ്പാ പറയാനിടയുള്ള പ്രസംഗം എന്നു പറഞ്ഞുകൊണ്ടാണ് നിര്‍മ്മിതബുദ്ധി മറുപടി നല്‍കാനാരംഭിച്ചത്.

ഇപ്പോഴത്തെ പാപ്പാ മറ്റാരോ ആണെന്നു തോന്നുന്നുവെന്നു പാപ്പായുടെ മറുപടി. “ഓ, ശരിയാണ്. ഇപ്പോള്‍ ലിയോ പതിനാലാമനാണു പാപ്പാ’’ എന്നു നിര്‍മ്മിതബുദ്ധി മറുപടിയും പറഞ്ഞു. നിറഞ്ഞ ചിരിയോടെയാണ് സ്പാനിഷ് മെത്രാന്മാര്‍ പാപ്പായുടെ വാക്കുകള്‍ ശ്രവിച്ചത്.

2025 മെയ് മാസത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ആ മാറ്റം നിര്‍മ്മിതബുദ്ധി രേഖപ്പെടുത്തി വരാന്‍ ധാരാളം സമയമെടു ത്തെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ചാറ്റ്ജിപിടി ഉള്‍പ്പെടെയുള്ള ഏഐ ടൂളുകള്‍ ലിയോ പതിനാലാമനെ അറിയില്ലെന്ന മറുപടിയാണ് നിരവധി മാസങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്. മനുഷ്യരെ സ്‌നേഹിക്കാനും അനുഗമിക്കാനും വചനത്തിന്റെ സേവകരാകാനും നമ്മെ പ്രേരിപ്പിക്കുന്ന അല്‍ഗോരിതം നമുക്കുണ്ടെന്നു പാപ്പാ സ്‌പെയിന്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org