

ഗര്‍ഭധാരണം മുതല്‍ സ്വാഭാവികാന്ത്യം വരെയും മനുഷ്യാന്തസ്സ് സംരക്ഷിക്കണമെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്പാനിഷ് പാര്‍ലിമെന്റില്‍ നട ത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സ്പാനിഷ് പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ പാപ്പായാണ് ലിയോ പതിനാലാമന്‍.
കനത്ത സുരക്ഷയുടെ മധ്യത്തില്‍ 700 പേരടങ്ങുന്ന ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ നടത്തിയ പ്രസംഗത്തിനിടെ ഏഴു മിനിറ്റു നേരം സദസ്സ് എഴുന്നേറ്റു നിന്നു കൈയടിച്ച് ആദരം പ്രകടിപ്പിച്ചു.
സമൂഹമനോഭാവം മാറുന്നതനുസരിച്ചോ ഒരു പ്രത്യേക ഘട്ടത്തിലെ ഭൂരിപക്ഷത്തിന്റെ തോന്നലുകള്‍ക്കനുസരിച്ചോ മാനവാന്തസ്സിനെ അടിയറവു വയ്ക്കരുതെന്നു നിയമനിര്‍മ്മാതാ ക്കളോടു പാപ്പ ആവശ്യപ്പെട്ടു.
മനുഷ്യവ്യക്തികളുടെ അലംഘനീയമായ അന്തസ്സിനോടുള്ള ആദരവിലധിഷ്ഠിത മാണ് യഥാര്‍ഥ നീതിയിലധിഷ്ഠിതമായ എല്ലാ സമൂഹങ്ങളും. ജീവനെ അടിസ്ഥാനപരമായ ഒരു മൂല്യമായി അംഗീകരിക്കു ന്നില്ലെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ഭാവി എന്തായിരിക്കും? ജീവന്റെ സംരക്ഷണം ഒരു കക്ഷിരാഷ്ട്രീയപ്രശ്‌നമോ മതതാത്പര്യമോ അല്ല, അത് മാനവസംസ്‌കാരത്തിന്റെ ലക്ഷ്യമാണ് - പാപ്പ വിശദീകരിച്ചു.