കൊച്ചി : ഞാൻ ബുദ്ധിജീവിയല്ല എന്ന് വിശ്വസിക്കുന്ന ആളാണ് എന്ന് സക്കറിയ പറഞ്ഞു... ഞാൻ പ്രധാനമായും പറഞ്ഞത് ജനത്തെ ബോറടിപ്പിക്കുന്നതാകരുത് ഡോക്ക്യൂമെന്ററി എന്നതായിരുന്നു എന്റെ പ്രധാന ആവശ്യം. കഥകളെ മുഴുവൻ പ്രതിഫലിപ്പിക്കുവാൻ സാധിക്കില്ല, മുപ്പത്തഞ്ച് മണിക്കൂർ ഷൂട്ട് ചെയ്തത് ഒരു മണിക്കൂറിലേക്ക് ചുരുക്കുക എന്നത് നിസ്സാര കാര്യമല്ലായിരുന്നുവെന്നും സക്കറിയ പറഞ്ഞു.
പ്രശസ്ത മലയാള എഴുത്തുകാരൻ സക്കറിയയുടെ ജീവിതം, സാഹിത്യം, രാഷ്ട്രീയ അവബോധം എന്നിവ പ്രതിപാദിക്കുന്ന ജീവചരിത്ര ഡോക്യുമെന്ററി ചാവറ കൾച്ചറൽ സെന്റർ ഡോൾബി തീയേറ്ററിൽ പ്രദർശിപ്പിച്ചു.
ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്‌തിരിക്കുന്ന ഡോക്ക്യൂമെന്ററി പ്രദർശനം ചാവറ കൾച്ചറൽ സെന്റ്ററും കൊച്ചിൻ ഫിലിം സൊസൈറ്റിയും സംയുക്തമയാണ് സംഘടിപ്പിച്ചത്. ഡോക്ക്യൂമെന്ററി പ്രദർശനത്തിന് ശേഷം സക്കറിയായുമായും സംവിധായിക ഷൈനി ബെഞ്ചമിനുമായും അണിയറ പ്രവർത്തകരുമായും നടന്ന ഓപ്പൺ ഫോറത്തിൽ എം. രാമചന്ദ്രൻ മോഡറേറ്റർ ആയിരുന്നു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., കൊച്ചിൻ ഫിലിം സൊസെറ്റി സെക്രട്ടറി വി. എ. അബാലചന്ദ്രൻ, പ്രസിഡന്റ് ഐഷ സലിം, ചാവറ കൾച്ചറൽ സെന്റർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി.എം.ഐ., എന്നിവർ പ്രസംഗിച്ചു.
നിർമ്മാതാക്കളായ കെ. എം. ഗഫൂർ, അച്ചു ഉള്ളാട്ടിൽ, എഡിറ്റർ ഡോൺ മാക്സ്, സുനിൽ രാജ്, സുമോദ് സുന്ദരൻ, റാസി മുഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജോസ് പനച്ചിപ്പുറം, പ്രൊഫ. എം തോമസ് മാത്യു, ടി എം എബ്രഹാം എന്നിവർ സംവിധായിക ഷൈനി ബെഞ്ചമിൻ, സക്കറിയ, അച്ചു ഉള്ളാട്ടിൽ, കെ. എം. ഗഫൂർ, എന്നിവരെ ആദരിച്ചു.