കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാക്കിയ ഹൈജീന്‍ന്യൂട്രീഷ്യന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍, ഫാ. സുനില്‍ പെരുമാനൂര്‍, വിജയകുമാരി അശോകന്‍, ഫാ. സിജോ ആല്‍പ്പാറയില്‍, മേരി ഫിലിപ്പ് എന്നിവര്‍ സമീപം. 
Kerala

ഹൈജീന്‍ ന്യൂട്രീഷ്യന്‍ കിറ്റുകള്‍ വിതരണം ചെയ്തു

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈജീന്‍ന്യൂട്രീഷ്യന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ചങ്ങനാശ്ശേരിയുടെ സഹകരണത്തോടെ ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍, മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് തുടക്കം കുറിച്ച സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

വിശുദ്ധ ആഗ്നസ് (304) : ജനുവരി 21

ഇന്ത്യയില്‍ ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രസംഗങ്ങള്‍ കുത്തനെ കൂടി

സിജോ പൈനാടത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം

വിശുദ്ധ സെബസ്ത്യാനോസ് (257-288) : ജനുവരി 20

മത, ഭാഷാ വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകത : ജസ്റ്റിസ് കെമാല്‍ പാഷ