ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ശേഷി വികസന പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി  ഉദ്‌ഘാടനം  ചെയ്യുന്നു. ശീതള, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ജീസ് പി. പോൾ തുടങ്ങിയവർ സമീപം. 
Kerala

ഹരിതകർമസേനാംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി

Sathyadeepam

ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ശേഷി വികസന പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.

ഹരിതസഹായ സ്ഥാപനമായ സഹൃദയ ടെക്കിന്റെ നേതൃത്വത്തിൽ നടത്തിയ  പരിശീലനത്തിൽ 40 ഹരിതകർമസേനാംഗങ്ങൾ  പങ്കെടുത്തു.

പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ സഹൃദയ ടെക്ക് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി  ഉദ്‌ഘാടനം ചെയ്തു.

വില്ലേജ് എക്സ്‌റ്റെൻഷൻ ഓഫീസർ ശീതള, ഹരിതമിത്രം പ്രോജക്ട് കോർഡിനേറ്റർ പി. വിഖ്യാത്, സഹൃദയ ടെക്ക് മാനേജർ ജീസ് പി. പോൾ  എന്നിവർ സംസാരിച്ചു.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ