കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വരാപ്പുഴ അതിരൂപതയില്‍ ഹെല്‍പ് ഡെസ്കിനു രൂപംകൊടുത്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കളത്തിപ്പറമ്പിലിന്‍റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ചു കൊണ്ട്, ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ആയിരിക്കും ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കുക.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ജനത്തിനുള്ള ആശങ്കകള്‍ ദുരീകരിക്കുക, സംശയങ്ങള്‍ക്ക് ശാസ്ത്രീയ വിശദീകരണം നല്‍കുക, ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സഹായിക്കുക തുടങ്ങിയവയാണ് ഹെല്‍പ് ഡെസ്കിന്‍റെ ലക്ഷ്യങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ആര്‍ച്ച്ബിഷപ്പ് വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.