ഗ്രമാറ്റിക്ക ഗ്രന്ഥോണിക്കയുടെ കോപി ഫാ. ഡോ. ജോര്‍ജ്ജ് തേനാടിക്കുളം കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ പ്രൊഫ. എം. വി. നാരായണന് നല്‍കുന്നു. പ്രൊ. വൈസ് ചാന്‍സ്‌ലര്‍ പ്രൊഫ. കെ. മുത്തുലക്ഷ്മി, മുന്‍ വി.സി. ഡോ. ധര്‍മ്മരാജ് അടാട്ട് എന്നിവര്‍ സമീപം. 
Kerala

ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക (Gramattica Grandonica) എന്ന സംസ്‌കൃത വ്യാകരണം കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രസിദ്ധീകരിക്കും

Sathyadeepam

വേലൂര്‍: മൂന്ന് നൂറ്റാണ്ട് മുമ്പ് ജര്‍മ്മന്‍ ഈശോസഭാ വൈദികനായ അര്‍ണോസ് പാതിരി തൃശൂര്‍ ജില്ലയിലെ വേലൂരില്‍വെച്ച് രചിച്ചതും രണ്ടു നൂറ്റാണ്ടുകാലമായി നഷ്ടപ്പെട്ടു എന്ന് കരുതിവരുന്നതുമായ ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക (Gramattica Grandonica) എന്ന സംസ്‌കൃത വ്യാകരണം കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രസിദ്ധീകരിക്കാമെന്ന് സമ്മതിച്ചതായി അര്‍ണോസ് പാതിരി അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ്ജ് തേനാടിക്കുളം അറിയിച്ചു.
2010 മെയ് മാസത്തിലാണ് ലൂവൈന്‍ യൂണിവേഴ്‌സിറ്റിയിലെ ടൂണ്‍ വാണ്‍ ഹാള്‍ (Tool Van Hal) എന്ന ബെല്‍ജിയം ഇന്‍ഡോളജിസ്റ്റ് റോമിലെ ഒരു പുരാതന കാര്‍മ്മലൈറ്റ് ആശ്രമ ലൈബ്രറിയില്‍നിന്ന് ചരിത്ര പ്രസിദ്ധമായ ഈ വ്യാകരണത്തിന്റെ മൂല കൃതി കണ്ടെടുത്തത്. പിന്നീട് അത് ജര്‍മ്മനിയിലെ പോട്‌സ്ഡാം യൂണിവേഴ്‌സിറ്റി (Potsdam University) 290 ഫുള്‍സ്‌കേപ്പ് പേജുകളുള്ള ഒരു ഇ-ബുക്ക് (E-book) ഗ്രന്ഥമായി അത് പ്രസിദ്ധീകരിച്ചു. ടൂണ്‍ വാണ്‍ ഹാളിനെ കൂടാതെ ക്രിസ്റ്റഫ് വില്ലി (Christophe Ville) ജീന്‍ ക്ലൗഡ് മുള്ളര്‍ (Jean Claude Muller) എന്നീ ഇന്‍ഡോളജിസ്റ്റുകള്‍ ഈ ഗവേഷണ സംരഭത്തില്‍ പങ്കാളികളാണ്.
ഇതു സംബന്ധിച്ച് കാലടി യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ചര്‍ച്ചയില്‍ വൈസ് ചാന്‍സ്‌ലര്‍ എം. വി. നാരായണന്‍, പ്രൊ-വൈസ് ചാന്‍സ്‌ലര്‍ പ്രൊഫ. കെ. മുത്തുലക്ഷ്മി, മുന്‍ വി.സി. ഡോ. ധര്‍മ്മരാജ് അടാട്ട് എന്നിവരും അര്‍ണോസ് അക്കാദമിയെ പ്രതിനിധീകരിച്ച് ഫാ. ഡോ. ജോര്‍ജ്ജ് തേനാടിക്കുളം, പ്രൊഫ. ജോര്‍ജ്ജ് അലക്‌സ്, ജോണ്‍ തോമസ്, വി.യു. സുരേന്ദ്രന്‍, സുരേഷ് പുതുക്കുളങ്ങര എന്നിവരും പങ്കെടുത്തു.
ഫാ. ജോര്‍ജ്ജ് തേനാടിക്കുളം ജര്‍മ്മനിയിലെ പോട്‌സ് ഡാം യൂണിവേഴ്‌സിറ്റി പബ്ലിഷ് ചെയ്ത ഗ്രമാറ്റിക്ക ഗ്രന്ഥോണിക്കയുടെ ഒരു കോപ്പി യൂണിവേഴ്‌സിറ്റിക്കു നല്‍കുകയും ചെയ്തു. ഈ പുസ്തകം കാലടി സര്‍വ്വകലാശാലയുടെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ റഫറന്‍സ് ബുക്കായി നിര്‍ദ്ദേശിക്കണമെന്നും അക്കാദമി ഡയറക്ടര്‍ ആവശ്യപ്പെട്ടു.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14