ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ഗ്ലോക്കോമ ബോധവത്കരണ യജ്ഞത്തിന്റെ ഉദ്ഘാടനം കെ.എസ്.ആര്‍.ടി.സി സബ്സ്റ്റേഷന്‍ സൂപ്രണ്ട് ജാന്‍സി വര്‍ഗ്ഗീസ് നിര്‍വഹിക്കുന്നു.ഡോ.കെ ഗിരിജ, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് പാലാട്ടി, മേരി സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം 
Kerala

ഗ്ലോക്കോമ ബോധവല്‍ക്കരണ യജ്ഞവുമായി എല്‍ എഫ് ഹോസ്പിറ്റല്‍

Sathyadeepam

അങ്കമാലി: ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് ലിറ്റില്‍ ഫഌവര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ഗ്ലോക്കോമ ബോധവത്കരണ യജ്ഞത്തിന്റെ ഉദ്ഘാടനം കെ.എസ്.ആര്‍.ടി.സി സബ്സ്റ്റേഷന്‍ സൂപ്രണ്ട് ജാന്‍സി വര്‍ഗ്ഗീസ് നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് പാലാട്ടി, ഡോ.കെ. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഒപ്റ്റോമെട്രി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഗ്ലോക്കോമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഗ്ലോക്കോമ രോഗം സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് ഗ്ലോക്കോമ സ്‌പെഷ്യലിസ്‌റ് ഡോ. കെ ഗിരിജ മറുപടി നല്‍കി. ഗ്ലോക്കോമ സ്‌ക്രീനിങ്ങില്‍ നാനൂറോളം പേര്‍ പങ്കെടുത്തു. ഇതില്‍ പതിനഞ്ച് ശതമാനത്തോളം പേര്‍ക്ക് ഗ്ലോക്കോമ രോഗസാധ്യത കണ്ടെത്തി.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും