അമല മെഡിക്കല്‍ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വില്‍ ഉപയോഗിക്കുന്നതിനായി ഏറ്റവും ആധുനികമായ നിയോനാറ്റല്‍ വെന്റിലേറ്റര്‍ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ്ജ് അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കലിന് കൈമാറി. ചടങ്ങില്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പൂത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. രാംരാജ് എന്നിവര്‍ സംബന്ധിച്ചു.