<div class="paragraphs"><p>കലൂർ റിന്യുവൽ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ അസി. കളക്ടർ സച്ചിൻ യാദവ് ട്രാൻസ് ജെൻഡർ വ്യക്തികളുമായി സംവദിക്കുന്നു. അഖിൽ മാനുവൽ, ഫാ.ജോസ് കൊളുത്തുവെള്ളിൽ, വി.കെ. ഷംനാദ്,ശീതൾ ശ്യാം, ഫാ. ആൻസിൽ മൈപ്പാൻ തുടങ്ങിയവർ സമീപം.</p></div>

കലൂർ റിന്യുവൽ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ അസി. കളക്ടർ സച്ചിൻ യാദവ് ട്രാൻസ് ജെൻഡർ വ്യക്തികളുമായി സംവദിക്കുന്നു. അഖിൽ മാനുവൽ, ഫാ.ജോസ് കൊളുത്തുവെള്ളിൽ, വി.കെ. ഷംനാദ്,ശീതൾ ശ്യാം, ഫാ. ആൻസിൽ മൈപ്പാൻ തുടങ്ങിയവർ സമീപം.

 
Kerala

ട്രാൻസ് ജെൻഡർ വ്യക്തികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്

Sathyadeepam

എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റേയും നാഷണൽ ഹെൽത്ത് മിഷന്റേയും ആഭിമുഖ്യത്തിൽ, എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സമേതം സിറോ സർവെയിലൻസ് പദ്ധതിയുടെ ഭാഗമായി ട്രാൻസ് ജെൻഡർ വ്യക്തികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കലൂർ റിന്യുവൽ സെന്ററിൽ നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ അസി. കളക്ടർ സച്ചിൻ യാദവ് ട്രാൻസ് ജെൻഡർ വ്യക്തികളുമായി സംവാദം നടത്തി. ജില്ലാ സാമൂഹ്യ നീതി ഓഫീസർ വി.കെ. ഷംനാദ്, സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, ഡോ. അഖിൽ മാനുവൽ, സഹൃദയ അസി.ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് അംഗം ശീതൾ ശ്യാം, സഹൃദയ സമേതം പദ്ധതി കോ ഓർഡിനേറ്റർ വർഗീസ് ജോൺ എന്നിവർ യോഗത്തിൽ സംസാരിച്ചു. മാർവെൽ, ഇതൾ, അൻപ് ഫൗണ്ടേഷൻ, ഡിഗ്നിറ്റി ചാരിറ്റബിൾ ട്രസ്റ്റ്, ട്രാൻസ് ജെൻഡർ കളക്റ്റീവ് ഫോറം, ദ്വയ എന്നീ ട്രാൻസ് ജെൻഡർ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടേയും സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറിൽ ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ, അവകാശങ്ങൾ, ക്ഷേമ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും നടത്തി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം