Kerala

ഫാ. സ്റ്റാന്‍ സ്വാമിയെ ഉപാധികളില്ലാതെ മോചിപ്പിക്കണം:

Sathyadeepam

കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം. അങ്കമാലി അതിരൂപത തല പ്രതിഷേധ നില്‍പ്പ് സമരം മഞ്ഞപ്രയില്‍ നടത്തി

ഫോട്ടോ അടിക്കുറിപ്പ്: ഫാ.സ്റ്റാന്‍ സ്വാമിയെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്ന് വശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് (എ കെസിസി) അതിരുപത തലത്തില്‍ മഞ്ഞപ്രയില്‍ നടന്ന പ്രതിഷേധ നില്‍പ്പ് സമരത്തില്‍ ഫാ.സെബാസ്റ്റ്യന്‍ ഊരക്കാടന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് (എ കെ സി സി ) അതിരൂപത ഡയറക്ടര്‍ ഫാ.സെബാസ്ത്യന്‍ ഊരക്കാടന്‍ പറഞ്ഞു. ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഈശോ സഭാംഗമായ അദ്ധേഹത്തിന്റെ പ്രായമോ ആരോഗ്യമോ പോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഉപാധികളില്ലാതെ ഫാ.സ്റ്റാന്‍ സ്വാമിയെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ കെസിസി.അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ മഞ്ഞപ്ര മാര്‍സ്ലീവ ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന പ്രതിഷേധ നില്‍പ്പ് സമരത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
ചെറുപുഷ്പ മിഷന്‍ ലീഗ് (സിഎംഎല്‍) മുന്‍ പ്രസിഡന്റ് അഡ്വ.ജേക്കബ് മഞ്ഞളിനില്‍പ്പ് സമരം ഉല്‍ഘാടനം ചെയ്തു.
പ്രസിഡന്റ് ദേവസി മാടന്‍ അധ്യക്ഷത വഹിച്ചു.അതിരുപത സെക്രട്ടറി സെബാസ്ത്യന്‍ ചെന്നേക്കാടന്‍, ഫാ.ആന്റണി നടുവത്തുശേരി, ബിജു നെറ്റിക്കാടന്‍, ഷൈബി പാപ്പച്ചന്‍, കെ സി തോമസ്, ബൈജു കൈതാരത്ത് എന്നിവര്‍ പ്രസംഗിച്ചു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും