Kerala

ഫാ. മാത്യു ഇലഞ്ഞിപ്പുറം ഈശോസഭയുടെ പുതിയ പ്രൊവിന്‍ഷ്യല്‍

Sathyadeepam

കൊച്ചി: ഈശോസഭയുടെ കേരള പ്രവിശ്യയുടെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. മാത്യു ഇലഞ്ഞിപ്പുറത്തെ ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍ത്തൂറോ സോസ നിയമിച്ചു. 2019 ജൂലൈ 4-ന് അദ്ദേഹം സ്ഥാനമേല്‍ക്കും.

ചങ്ങനാശ്ശേരി രൂപതയിലെ നിര്‍മ്മലപുരത്ത് 1956-ല്‍ ജനിച്ച ഫാ. മാത്യു 1974-ല്‍ ഈശോസഭയില്‍ ചേര്‍ന്നു. പാറ്റ്ന, കോഴിക്കോട്, ചെന്നൈ, പൂന, കാലടി എന്നിവിടങ്ങളിലായി പഠനവും ഈശോസഭാ പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷം 1991-ല്‍ വൈദികനായി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മാത്യു അമേരിക്കയിലെ ബോസ്റ്റണ്‍ കോളേജിലും ഗവേഷണം നടത്തി. ഏറെക്കാലം ചെന്നൈയിലെ സത്യനിലയം ഫിലോസഫി കോളജില്‍ അദ്ധ്യാപകനായി ജോലി നോക്കി. 2013 മുതല്‍ അവിടെ പ്രിന്‍സിപ്പലായിരുന്നു.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു