കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള ബോധവല്‍ക്കരണ ക്ലാസ്സിന്റെയും കര്‍മ്മ പദ്ധതി രൂപീകരണത്തിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സിജോ ആല്‍പ്പാറയില്‍, ഡോ. റോസമ്മ സോണി, സജി തടത്തില്‍, ഫാ. സുനില്‍ പെരുമാനൂര്‍, നിത്യാമോള്‍ ബാബു എന്നിവര്‍ സമീപം. 
Kerala

പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാവത്ക്കരണത്തിന് കുടുംബ ശാക്തീകരണ പദ്ധതി വഴിതെളിച്ചു : ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

ബോധവല്‍ക്കരണ ക്ലാസ്സും കര്‍മ്മ പദ്ധതി രൂപീകരണവും നടത്തപ്പെട്ടു

Sathyadeepam

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാവത്ക്കരണത്തിന് കുടുംബ ശാക്തീകരണ പദ്ധതി വഴിതെളിച്ചുവെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സിന്റെയും കര്‍മ്മ പദ്ധതി രൂപീകരണത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ച സാധ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്ലാസ്സിന് സേവ് എ ഫാമിലി പ്ലാന്‍ കോര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു നേതൃത്വം നല്‍കി. പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആറ് വര്‍ഷം പ്രതിമാസ ധനസഹായം ലഭ്യമാക്കി വിദ്യാഭ്യാസം, ആരോഗ്യം വരുമാന പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു