കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹെല്‍പ്പേജ് ഇന്‍ഡ്യയുടെയും സിപ്ലാ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ദുരിതാശ്വാസ കിറ്റു വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി പ്രിയ നിര്‍വ്വഹിക്കുന്നു. 
Kerala

പ്രളയ ദുരിതാശ്വസ കിറ്റുകള്‍ വിതരണം ചെയ്തു

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പേജ് ഇന്‍ഡ്യയുടെയും സിപ്ലാ ഫൗണ്ടേഷന്റെയും സഹകരണത്തോടെ പ്രളയദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ നൂറ്റമ്പത് പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തത്. വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ദുരിതാശ്വാസ കിറ്റുവിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി പ്രിയ നിര്‍വ്വഹിച്ചു. കിറ്റുകളുടെ വിതരണോദ്ഘാടനം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി വിശ്വംഭരന്‍ നിര്‍വ്വഹിച്ചു. വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സെസൈറ്റി അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍, വെളിയനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ സനില്‍ കുമാര്‍, അഡ്വ. ജേക്കബ് എബ്രാഹം, സിപ്ലാ ഫൗണ്ടേഷന്‍ പ്രതിനിധികളായ രാംദാസ് കെ.എസ്, ലാല്‍സണ്‍ ഡി., ഹെല്‍പ്പേജ് ഇന്‍ഡ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ഡാനിയേല്‍, മാനേജര്‍ റോബിമോന്‍ വര്‍ഗ്ഗീസ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത ടി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. വെളിയനാട് ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളുള്ള 150 കുടുംബങ്ങള്‍ക്ക് മുന്‍ഗണ നല്‍കിക്കൊണ്ടാണ് കിറ്റു വിതരണം നടത്തപ്പെട്ടത്. ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും ക്ലീനിംഗ് മെറ്റീരിയല്‍സും ഉള്‍പ്പെടെ രണ്ടായിരത്തിയഞ്ഞൂറു രൂപാ വീതം വിലയുള്ള കിറ്റുകളാണ് ഓരോ കുടുംബത്തിനും ലഭ്യമാക്കിയത്. കിറ്റുവിതരണത്തിന് കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട