Kerala

ചാവറയച്ചൻ കരുണയുടെ അധ്യായം തുറന്നു: മുഖ്യമന്ത്രി

ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 12-ാം വാർഷികം

Sathyadeepam

കോട്ടയം • ഭിന്നശേഷിദിനത്തിന്റെ തലേന്നാളായ ഡിസംബർ 2നു ഭിന്നശേഷി പരിപാലനത്തിൽ രാജ്യത്തിനു മാതൃകയാകുന്ന പദ്ധതി സർക്കാർ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 12-ാം വാർഷികാഘോഷവും സിഎംഐ സഭയുടെ ദ്വിശതാബ്ദി ആഘോഷത്തിനു മുന്നോടിയായുള്ള ഭവനനിർമാണ പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ അനുകമ്പയുടെയും ദയയുടെയും കാരുണ്യത്തിന്റെയും പുതിയ അധ്യായങ്ങൾ തുറന്നയാളാണു വിശുദ്ധ ചാവറയച്ചൻ. സവർണ മേധാവിത്വം നിലനിന്നിരുന്ന നാളുകളിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെക്കൂടി വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചു കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ വേണം എന്നുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ അദ്ദേഹം കേരളത്തിലെ നവോത്ഥാന നായകരിൽ മുൻനിരയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഎംഐ സഭാ സോഷ്യൽ അപ്പോസ്തലേറ്റ് ആൻഡ് ഹെൽത്ത് കെയർ ജനറൽ കൗൺസിലർ ഫാ. ടോം അറയ്ക്കലിനു പ്രതീകാത്മക താക്കോൽ കൈമാറി ഭവനപദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

ഇരുനൂറോളം വീടുകളാണു സഭ നിർമിക്കാൻ ലക്ഷ്യമിടുന്നത്. വിശുദ്ധ ചാവറയച്ചൻ അനുസ്മരണം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.

സിഎംഐ സഭാ പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഫാ. ബെന്നി നൽക്കര, തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ടോമി കാട്ടാമ്പള്ളി, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ, കെ.ഫ്രാൻസിസ് ജോർജ് എംപി, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ.സജി എന്നിവർ പ്രസംഗിച്ചു. മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ മുഖ്യമന്ത്രി പ്രാർഥന നടത്തി.

യുവത്വം വഴിത്തിരിവിൽ

വിശുദ്ധ ആന്‍ഡ്രൂ ഡങ്‌ലാക്കും സഹപ്രവര്‍ത്തകരും (1862) : നവംബര്‍ 24

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണം സിബിസിഐ

'ബി' ഗ്രൂപ്പില്‍ നിന്നും ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും ആദ്യത്തെ ലോഗോസ് പ്രതിഭ!

ക്രൈസ്തവർ മതപരിവർത്തനം നടത്തുന്നുവെന്ന പ്രചാരണം തെറ്റ്: വി.ഡി. സതീശൻ