

കൊച്ചി: ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ "യുവത്വം വഴിത്തിരിവിൽ പ്രതിസന്ധികളും പ്രതിവിധികളും" എന്ന വിഷയത്തിൽ നവംബർ 26 വ്യാഴാഴ്ച വൈകിട്ട് 5 .30ന് കലൂർ ലൂമെൻ ജ്യോതിസിൽ സിംപോസിയം സംഘടിപ്പിക്കുന്നു.
ജസ്റ്റിസ് കെ. എബ്രഹാം മാത്യു സിംപോസിയം ഉദ്ഘാടനം ചെയ്യും. ന്യൂമാൻ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ അധ്യക്ഷത വഹിക്കും.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സി. ജെ. ജോൺ വിഷയവതരണ പ്രഭാഷണം നടത്തും.
അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ് ,ചാപ്ലിൻ റവ ഡോ.എ. പി മാത്യു എന്നിവർ പ്രസംഗിക്കും.