Kerala

നോമ്പുകാല എക്യുമെനിക്കല്‍ ധ്യാനം നടത്തി

Sathyadeepam

തിരുവനന്തപുരം: എബന്‍ഡന്‍റ് ലൈഫ് ഇന്ത്യ, പ്രെയര്‍ പാര്‍ട്ണേഴ്സ് ഫെലോഷിപ്പ്, ബൈബിള്‍ സൊസൈറ്റി, സെന്‍റ് പോള്‍സ് മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സഭകളുടെ സഹകരണത്തോടെ നോമ്പുകാല എക്യുമെനിക്കല്‍ ധ്യാനയോഗം തിരുവനന്തപുരത്ത് പുന്നന്‍ റോഡ് സെന്‍റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തിഡ്രലില്‍ നടത്തി. ക്രിസ്തുവിന്‍റെ ക്രൂശിലൂടെ വെളിപ്പെട്ട ദൈവിക രക്ഷ സ്വായത്തമാക്കുവാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് ധ്യാനയോഗം ഉദ്ഘാടനം ചെയ്ത മാര്‍ത്തോമ്മാ സഭ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപന്‍ ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ് അഭിപ്രായപ്പെട്ടു.

സെന്‍റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രല്‍ വികാരി ഫാ. എല്‍ദോ പോള്‍ മറ്റമന ആദ്ധ്യക്ഷ്യം വഹിച്ചു. തിരുവനന്തപുരം ഡി പോള്‍ കെയര്‍സെന്‍റര്‍ ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവും, ടി.വി പ്രഭാഷകനുമായ ഫാ. ജേക്കബ് കാട്ടിപ്പറമ്പില്‍ വി.സി. ധ്യാനം നയിച്ചു. റവ. ഡോ. വത്സന്‍ തമ്പു, റവ. ഡോ. ജയന്‍ തോമസ്, റവ. ഡോ. ടി.ജെ. അലക്സാണ്ടര്‍, ഫാ. ജോണ്‍ അരീക്കല്‍, റവ. ജോണ്‍ വെന്‍സുലാസ്, റവ. ഡി. സി. ഹോളി ഗാര്‍ലന്‍റ്, റവ. എന്‍. ജോണ്‍, റവ. സുജിത് ജോണ്‍ ചേലക്കാട്ട്, റവ. എസ്. ഗ്ലാഡ്സ്റ്റണ്‍, കേണല്‍ പി.എം. ജോസഫ്, മേജര്‍ സ്റ്റാന്‍ലി ബാബു, വല്‍സ ജേക്കബ്, എബന്‍ഡന്‍റ് ലൈഫ് ഇന്ത്യ പ്രസിഡന്‍റ് ഷെവ. ഡോ. കോശി. എം. ജോര്‍ജ്, സെക്രട്ടറി എം.ജി. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍