കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘ പ്രതിനിധികള്‍ക്കായി സ്വാശ്രയ മിത്ര 2022 എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, ബിന്‍സി സെബാസ്റ്റ്യന്‍, ഡോ. റോസമ്മ സോണി, ലൗലി ജോര്‍ജ്ജ്, ആലീസ് ജോസഫ്, തോമസ് കോട്ടൂര്‍, ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ബെസ്സി ജോസ് എന്നിവര്‍ സമീപം. 
Kerala

ശാക്തീകരണത്തോടൊപ്പം നേതൃത്വ പാടവവും വളര്‍ത്തിയെടുക്കുവാന്‍ സ്വാശ്രയസംഘങ്ങള്‍ വഴിയൊരുക്കി - മന്ത്രി റോഷി അഗസ്റ്റിന്‍

സ്വാശ്രയ മിത്ര നേതൃത്വ പരിശീലന പരിപാടിയും ആക്ഷന്‍ പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

Sathyadeepam

കോട്ടയം: ശാക്തീകരണത്തോടൊപ്പം നേതൃത്വ പാടവവും വളര്‍ത്തിയെടുക്കുവാന്‍ സ്വാശ്രയസംഘങ്ങള്‍ വഴിയൊരുക്കിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സ്വശ്രയസംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘ പ്രതിനിധികള്‍ക്കായി സ്വാശ്രയ മിത്ര 2022 എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന പരിപാടിയുടെയും ആക്ക്ഷന്‍ പ്ലാന്‍ രൂപീകരണത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ അളുകള്‍ക്ക് നിരവധിയായ ഉപവരുമാന പദ്ധതികളിലൂടെയും ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും പുതിയ ജീവിത മാര്‍ഗ്ഗം തുറന്ന് കൊടുക്കുവാന്‍ കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് കടുത്തുരുത്തി മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയോടനുബന്ധിച്ച് സ്വാശ്രയസംഘ മേഖല ഫെഡറേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. സ്വശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി നൂതന കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും