തുതിയൂരിൽ ഭിന്നശേഷികുട്ടികൾക്കായി സംഘടിപ്പിച്ച സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ ക്യാമ്പ് ആലുവ സ്പെഷ്യൽ എംപ്ലോയ്മെന്റ് പ്ലേസ്മെന്റ് ഓഫീസർ സി.വി. രേഖ ഉദ്‌ഘാടനം ചെയ്യുന്നു. എം.ടി. രാജേഷ്, ഡയ്സി ജോസഫ്, ഫാ.ആന്റണി വാഴക്കാല, ഫാ. ആൻസിൽ മൈപ്പാൻ, ടി.ഡി. സനൽകുമാർ തുടങ്ങിയവർ സമീപം. 
Kerala

തുതിയൂരിൽ ഭിന്നശേഷിക്കാർക്കായി എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Sathyadeepam

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി എറണാകുളം റീജിയണൽ സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. തുതിയൂർ സെ. ജോസഫ് പാരീഷ് ഹാളിൽ വികാരി ഫാ.ആന്റണി വാഴക്കാലായുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആലുവ സ്പെഷ്യൽഎംപ്ലോയ്മെന്റ് പ്ലേസ്മെന്റ് ഓഫീസർ സി.വി. രേഖ ക്യാംപിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ ആമുഖ പ്രഭാഷണം നടത്തി. ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ടി.ഡി. സനൽ കുമാർ, എം.ടി. രാജേഷ്, സഹൃദയ കോ ഓർഡിനേറ്റർ സിസ്റ്റർ ജെയ്‌സി ജോൺ, ഡയ്സി ജോസഫ് എന്നിവർ സംസാരിച്ചു. 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും