Kerala

ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗം സാധാരണക്കാര്‍ക്കും പ്രാപ്യമാകണം- മാര്‍ മാത്യു മൂലക്കാട്ട്

Sathyadeepam

ഡിജിറ്റല്‍ ലിറ്ററസി ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ  നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ലിറ്ററസി ക്യാമ്പയിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, ബിജു വലിയമല, ഫാ. ജേക്കബ് മാവുങ്കല്‍, ജോര്‍ജ്ജ് കുര്യന്‍, ഫാ. മാത്യുസ് വലിയപുത്തന്‍ പുരയില്‍ എന്നിവര്‍ സമീപം.

ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗം സാധാരണക്കാര്‍ക്കും പ്രാപ്യമാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. വനിതാശാക്തീകരണത്തോടൊപ്പം കമ്പ്യൂട്ടര്‍ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കായി  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ലിറ്ററസി ക്യാമ്പയിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പ്യൂട്ടര്‍ സാക്ഷരതയോടൊപ്പം മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചും ദൂഷ്യവശങ്ങളെക്കുറിച്ചും  സ്ത്രീ സമൂഹത്തിന് അറിവ് പകര്‍ന്നു നല്‍കുന്നത് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നയ് റോഷ്‌നി പദ്ധതിയുടെ  ഭാഗമായിട്ടാണ് ഡിജിറ്റല്‍ ലിറ്ററസി ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17