Kerala

വിദ്യാഭ്യാസമാണ് കേരളത്തിന്‍റെ സമ്പത്ത് -ഡോ. സിറിയക് തോമസ്

Sathyadeepam

കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസമാണ് കേരളത്തിന്‍റെ മഹത്തായ സമ്പത്ത് എന്ന് എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ഗാന്ധിയനുമായ ഡോ. സിറിയക് തോമസ്. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് കോളജ് സംഘടിപ്പിച്ച എക്സലന്‍സ് ഡേ 2018 സെലിബ്രേഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് എഡ്യുക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് ബഹു. കേരള ഗവര്‍ണറില്‍ നിന്നും ഏറ്റുവാങ്ങിയ കോളജ് ഡയറക്ടര്‍ റവ. ഡോ. ആന്‍റണി നിരപ്പേലിനെ ആദരിച്ചു. 2017-18 അദ്ധ്യയന വര്‍ഷം എം.ജി. യൂണിവേഴ്സിറ്റി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സമ്മേളനത്തില്‍ അനുമോദിച്ചു. കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജയിംസ് ഇലഞ്ഞിപ്പുറം അനുഗ്രഹപ്രഭാഷണവും കോളജ് പ്രിന്‍സിപ്പല്‍ മധുസൂദനന്‍ ആ മുഖ പ്രഭാഷണവും നടത്തി. കോളജ് സെക്രട്ടറി ഡോ. ലാലിച്ചന്‍ കല്ലംപള്ളി, ഡയറക്ടര്‍ റവ. ഡോ. ആന്‍റണി നിരപ്പേല്‍, ജോസ് കൊച്ചുപുര, റ്റി ജോമോന്‍ ജേക്കബ്, ജോസ് ആന്‍റണി, ജോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല