എറണാകുളം: എറണാകുളം- അങ്കമാലി അതിരുപതയിൽ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി നടത്തിയ ഔറ ക്രിസ്ത്തി, ഡോമുസ് ക്രിസ്തി പരിപാടികൾ കൃപകളുടെ ദിനാരാത്രികളായി മാറി. ഈ വർഷം തിരുപ്പട്ടം സ്വീകരിക്കാനൊരുങ്ങുന്ന ഡീക്കന്മാർ തങ്ങളുടെ പാസ്റ്ററൽ കോഴ്സിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പ്രോഗ്രാം നടത്തിയത്. ദാമ്പതികൾക്കായി നടത്തിയ ഡോമുസ് ക്രിസ്ത്തി മറ്റൂർ ടൗൺ, മലയാറ്റൂർ-വിമലഗിരി എന്നീ ഇടവകകളിൽ നാലു ദിവസങ്ങളായി നടന്നു. കുടുംബ സന്ദർശനം, കൗൺസലിംഗ്, ഫാമിലി ട്രെയിനിങ്, ഗെയിമുകൾ, ആക്റ്റിവിറ്റികൾ, പരി. ആരാധന, സ്നേഹവിരുന്ന് എന്നിവ നടന്നു. യുവജനങ്ങൾക്കായി നടത്തിയ ഔറ ക്രിസ്ത്തി യുവജനങ്ങൾക്ക് പുതിയൊരു അനുഭവമായി. പുല്ലുവഴി, ചങ്ങമ്പുഴ എന്നീ ഇടവകകളിൽ യുവ ജനങ്ങളെ സന്ദർശിച്ചു, അവരെ കേൾക്കുന്നതിനൊപ്പം അവർക്കായി ട്രെയിനിങ് പ്രോഗ്രാമും സംഘടിപ്പിച്ചു. ആരാധന, സ്നേഹവിരുന്ന്, കലാപരിപാടികൾ എന്നിവ യുവ ജനങ്ങൾക്ക് ഹൃദ്യമായി മാറി.
പ്രോഗ്രാമുകൾക്ക് വികാരിയച്ചന്മാർക്കൊപ്പം മംഗലപ്പുഴ സെമിനാരി റെക്ടർ ഫാ. സ്റ്റാൻലി പുൽപ്രയിൽ, അനിമേറ്റർ ഫാ അഗസ്റ്റിൻ കല്ലേലി, ഫാ ജോർജ് നരിക്കുഴി, ജോർജ് മാമ്പള്ളി, ഫാ. ജോസഫ് പാറക്കൽ, ഫാ. ജസ്റ്റിൻ കൈതാരം, ഡീക്കൻ ഫിലിപ്സ് തൂനാട്ട്, ഡീക്കൻ ഫെബിൻ പുത്തൂർ ഐനിക്കൽ, ഡീക്കൻ ടിബിൻ കണ്ടത്തിൽ, ഡീക്കൻ ജോമ്സ് വി സി എന്നിവർ നേതൃത്വം നൽകി.