സീറോ മലബാര്‍ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനല്‍

New panel of spokespersons for the Syro-Malabar Church
Published on: 

കാക്കനാട്: സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും പൊതുസമൂഹവുമായി ആശയവിനിമയം നടത്തുന്നതിന് മാധ്യമ വക്താക്കളുടെ പുതിയ പാനല്‍ രൂപീകരിച്ചു.

ഡോ. ചാക്കോ കാളാംപറമ്പില്‍, രാജീവ് കൊച്ചു പറമ്പില്‍, ജോഷി വടക്കന്‍, അഡ്വ. ജോജി ചിറയില്‍, അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. സിസ്റ്റര്‍ ജോസിയ എസ്.ഡി എന്നിവരാണ് വക്താക്കള്‍.

നിലവിലെ സഭാ വക്താക്കളുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് നിയമനം നടത്തിയത്.

സീറോമലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസിന്റെ കീഴിലായിരിക്കും വക്താക്കള്‍ പ്രവര്‍ത്തിക്കുക.

logo
Sathyadeepam Online
www.sathyadeepam.org