Kerala

ഭിന്നലിംഗക്കാര്‍ക്ക് ആരോഗ്യ പരിപാലനകിറ്റുകള്‍ വിതരണം ചെയ്തു സഹൃദയ

Sathyadeepam

ഫോട്ടോ : ഭിന്നലിംഗക്കാര്‍ക്കുള്ള ആരോഗ്യ പരിപാലന കിറ്റുകളുടെ വിതരണോദ്ഘാടനം സിനിമാ സീരിയല്‍ താരം ആന്‍ മരിയ നിര്‍വഹിക്കുന്നു. മുദ്ര ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി താരാ പ്രസാദ്, പ്രസിഡന്റ് അതിഥി അച്യുത്, പ്രോജക്ട് ഓഫീസര്‍ സവിത ഷേണായി, സഹൃദയ ഡയറക്ടര്‍ ഫാദര്‍ ജോസ് കൊളുത്തുവെള്ളില്‍ എന്നിവര്‍ സമീപം. 

കലൂര്‍ : എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ മുദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ ഭിന്നലിംഗക്കാര്‍ക്ക് 150 ആരോഗ്യപരിപാലന കിറ്റുകള്‍ വിതരണം ചെയ്തു. കലൂര്‍ സാന്ത്വനം സുരക്ഷ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ/സീരിയല്‍ താരം ആന്‍ മരിയ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ചു. സമൂഹവികസനത്തില്‍ എല്ലാ വിഭാഗക്കാരെയും പങ്കാളികളാക്കു ന്നതിന്റെ ഭാഗമായി, ഭിന്നലിംഗക്കാര്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുദ്രാ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് അതിഥി അച്യുത്, പ്രോജക്ട് ഓഫീസര്‍ സവിത ഷേണായി, മാനേജര്‍ കെ. എം മിതു, സെക്രട്ടറി താരാ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

എനിക്ക് എന്നെ എത്രമേല്‍ ഇഷ്ടമാണ് ? അഥവാ സ്വയം പരിചരണത്തിലേക്ക് ഒരു ചോദ്യം

പരസ്പര വൈദഗ്ദ്ധ്യം-1 [Interpersonal Skill]

Birthday Happy?!

നൈജീരിയയില്‍ പ്രളയം: സഭ സേവനരംഗത്ത്

സമര്‍പ്പണ വഴിയിലെ സ്വയം പരിചരണം