Kerala

ദേവസഹായം പിള്ളയുടെ പ്രഥമ തിരുനാൾ

Sathyadeepam

തൃശൂർ: പ്രഥമ അല്മായ വിശ്വാസിയും തിരുവിതാംകൂർ രാജ സൈന്യത്തിലെ പ്രമുഖനുമായിരുന്ന ദേവസഹായം പിള്ളയെ വിശുദ്ധന്മാരുടെ ഗണത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം നടക്കുന്ന പ്രഥമ തിരുന്നാൾ കൊളങ്ങാട്ടുകര സെന്റ് മേരീസ് പള്ളിയിൽ ഭക്തിനിർഭരമായി ആചരിച്ചു. സമർപ്പിതർക്ക് മാത്രം സംവരണം ചെയ്തിട്ടുള്ള സ്ഥാനമല്ല വിശുദ്ധപദവി എന്ന ഫ്രാൻസിസ് പാപ്പയുടെ സന്ദേശത്തിലൂന്നിയായിരുന്നു തിരുന്നാൾ. വിശുദ്ധന്റെ പേരിൽ രക്തസാക്ഷി സ്ക്വയർ സജ്ജീകരിച്ചിരിക്കുന്ന പള്ളിയാണ് കൊളങ്ങാട്ടുകര. തിരു കർമ്മങ്ങളിൽ ഫാ. ഫ്രാൻസിസ് ആലപ്പാട്ട് മുഖ്യകാർമ്മികനായിരുന്നു. തിരുനാളിനോടനുബന്ധിച്ച് ഗ്രാമത്തിലെ നാല്പത് കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു. ക്രിസ്റ്റീന പുവർ ഹോമിലെ കുട്ടികൾക്ക് മുന്നൂറ്‌ ഉടുപ്പുകളും സമ്മാനിക്കുന്നുണ്ട്. പള്ളി പ്രസിദ്ധീകരിക്കുന്ന രാജകന്യക എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു