കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ദേവസ്യ പന്തലൂക്കാരന്‍, ഫാ. ആന്റണി അറയ്ക്കല്‍, തോമസ്‌കുട്ടി മണക്കുന്നേല്‍, ഫാ. ഷൈജു ചിറയില്‍, ജെസ്സി ഷാജി, അജിത്, വര്‍ഗീസ് എന്നിവര്‍ സമീപം.
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമ്പോള്‍ യുവജനങ്ങളെയും കുട്ടികളെയും ലഹരിയില്‍ മുക്കിക്കൊല്ലാതിരിക്കാനും സമൂഹത്തിന്റെ ഭാവിയെക്കരുതി ലഭ്യത കുറയ്ക്കാനും വികലമായ മദ്യനയം പിന്‍വലിക്കാന്‍ സാധ്യമാകുന്ന തീരുമാനവും ഉണ്ടാകണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
റീജനല്‍ ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കലിന്റെ അധ്യക്ഷതയില്‍ പാലാരിവട്ടം പിഒസി യില്‍ കൂടിയ യോഗത്തില്‍ ഫാ. ദേവസ്യ പന്തലൂക്കാരന്‍ ആമുഖപ്രസംഗം നടത്തി. 23-ാമത് സംസ്ഥാനസമ്മേളനം ഏപ്രില്‍ 27, 28 തീയതികളില്‍ തലശ്ശേരി അതിരൂപതയുടെ ആതിഥേയത്തില്‍ നടത്തുവാനും മികച്ച മദ്യവിരുദ്ധപ്രവര്‍ത്തകന്‍, രൂപത എന്നിവരെ തെരഞ്ഞെടുക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ ഫാ. ജോണ്‍ വടക്കേക്കളം, ഫാ. ഷൈജു ചിറയില്‍, തോമസ്‌കുട്ടി മണക്കുന്നേല്‍, അജിത് ശംഖുമുഖം, ബോണി സി.എക്‌സ്, ജെസ്സി ഷാജി എന്നിവര്‍ സംസാരിച്ചു.