Kerala

ദീപശിഖ പ്രയാണത്തിന് സ്വീകരണം

Sathyadeepam

പാലാ: ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് സാമൂഹ്യധര്‍മ്മമാണെന്ന് കെ.എം. മാണി എം.എല്‍.എ. പാലാ സെന്‍റ് തോമസ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍വച്ചു നടന്ന സ്പെഷല്‍ ഒളിമ്പിക്സ് ഏകത 2018-ന്‍റെ ദീപശിഖാ പ്രയാണ റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്കൂള്‍ ഓഡിറ്റോറിയത്തില്‍വച്ചു നടന്ന ചടങ്ങില്‍ പാലാ മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ പ്രൊഫ. സെലിന്‍ റോയി തകടിയേല്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പെഷല്‍ ഒളിമ്പിക്സ് ജനറല്‍ കണ്‍വീനര്‍ ഫാ. റോയി മാത്യു വടക്കേല്‍ മുഖ്യ പ്രഭാഷണം നടത്തി. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ അനുഗ്രഹപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായ ഏകോപനസമിതി സെക്രട്ടറി വി.സി. ജോസഫ് വടക്കേകുന്നേല്‍, ജനമൈത്രി സി.ആര്‍.ഒ. ബിനോയി തോമസ് ഇടയ്ക്കാട്ടുകുടിയില്‍, കെയര്‍ ഹോംസ് ഡയറക്ടര്‍ ഫാ. സ്കറിയ വേകത്താനം, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ ഡോ. സണ്ണി വി. സഖറിയ, ഫാ. ജോര്‍ജ് പുതിയാപറമ്പില്‍, ജോര്‍ജ് സന്മനസ്, മിനി പ്രിന്‍സ് തയ്യില്‍, ദീപു ജോണ്‍, ബൈജു കൊല്ലംപറമ്പില്‍, ഷൈലജ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലായില്‍ എത്തിച്ചേര്‍ന്ന ദീപശിഖ ആലപ്പുഴ ജില്ലയിലേക്ക് കെ.എം. മാണി കൈമാറി. ഫാ. സ്കറിയ വേകത്താനം, സിസ്റ്റര്‍ റീനാ സിറിയക് കരിപ്പാകുടിയില്‍, സിസ്റ്റര്‍ റീബ വേത്താനത്ത്. ജോര്‍ജ് സന്മനസ്, ജോസഫ് തോട്ടനാനി, ടോമി തുരുത്തിക്കര തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം