ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ദിനാഘോഷം. സീനിയര്‍ ഡോക്ടര്‍മാരായ ഡോ. ജോസഫ് കെ ജോസഫും, ഡോ.സ്റ്റിജി ജോസഫും ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. വര്‍ഗ്ഗീസ് പാലാട്ടി, ഫാ.പോള്‍സണ്‍ പെരേപ്പാടന്‍, ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പില്‍, ഡോ.ജോണ്‍ എബ്രഹാം, ഡോ. മുഹമ്മദ് മുക്താര്‍, ഡോ. അമുതന്‍ എസ്, ഡോ.മനോജ് പി ജോസ്, ഡോ.എലിസബത്ത് ജോസഫ്,ഫാ.റോക്കി കൊല്ലംകുടി, ഫാ.അബിന്‍ കളപ്പുരക്കല്‍ തുടങ്ങിയവര്‍ സമീപം 
Kerala

എൽ-എഫിൽ ഡോക്ടർമാരുടെ ദിനാഘോഷം

Sathyadeepam

അങ്കമാലി: ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ 'ഡോക്ടേഴ്‌സ് ഡേ' ആഘോഷിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫും മറ്റ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാരും ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ.വര്‍ഗ്ഗീസ് പാലാട്ടി, ഫാ.റോക്കി കൊല്ലംകുടി, ഫാ.പോള്‍സണ്‍ പെരേപ്പാടന്‍, ഫാ.എബിന്‍ കളപ്പുരക്കല്‍, ഡോ. മുഹമ്മദ് മുക്താര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജോണ്‍ എബ്രഹാം ആകര്‍ഷകമായ സംഗീത വിരുന്നൊരുക്കി. ആതുര ശുശ്രൂഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, അനുകമ്പയോടെ സൗരഭ്യം പരത്തുന്ന സൗഖ്യത്തിന്റെ സുഗന്ധ വാഹകരായി തീരണമെന്ന് ഡയറക്ടര്‍ തന്റെ മുഖ്യ സന്ദേശത്തില്‍ എല്ലാവരെയും ഉദ്‌ബോധിപ്പിച്ചു. ഈ മേഖലയിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ രോഗികളോട് ഇടപഴകുമ്പോള്‍ അനുകമ്പ കൈവിടാതിരിക്കാന്‍ പ്രത്യേകം പരിശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളാനന്തരം ഡോക്ടര്‍മാരുടെ കലാപരിപാടികള്‍ അരങ്ങേറി. ആതുര ശുശ്രൂഷാമേഖലയില്‍ മികവ് പുലര്‍ത്തിയവരെ യോഗത്തില്‍ അനുമോദിച്ചു.

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്