Kerala

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

Sathyadeepam

തിരുമുടിക്കുന്ന്: ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയിലെ വിശ്വാസ പരിശീലനവിഭാഗം വാര്‍ഷികം ആഘോഷിച്ചു. ജീവകാരുണ്യ പദ്ധതിയായ കാരുണ്യദര്‍ശന്റെ ഉദ്ഘാടനവും ഇതോടൊന്നിച്ചു നടത്തി.

വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ മാര്‍ട്ടിന്‍ പതപ്പിള്ളി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സിസ്റ്റര്‍ ആന്‍ ജോ എസ് എ ബി എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാരുണ്യദര്‍ശന്‍ പദ്ധതിയെക്കുറിച്ചു ട്രഷറര്‍ ഫിജോ ജോണ്‍ വിശദീകരിച്ചു.

ഇടവകയിലെ കാന്‍സര്‍ രോഗികള്‍ക്കു പതിനായിരം രൂപ വീതം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ആള്‍ക്കുള്ള പതിനായിരം രൂപ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിനിധികള്‍ വികാരിയച്ചനെ ഏല്‍പിക്കുകയും ചെയ്തു.

വിശ്വാസപരിശീലകനായി നാല്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ ഷാജി എം ഡി യെ ആദരിച്ചു. ഈ വര്‍ഷത്തെ വിശ്വാസപരിശീലന ഡയറിയുടെ പ്രകാശനം മുന്‍ ഹെഡ്മാസ്റ്റര്‍ പി ഒ ദേവസി നിര്‍വഹിച്ചു.

ഫൊറോനാ പ്രമോട്ടര്‍ ക്ലീറ്റസ് വി ഒ, സിസ്റ്റര്‍ ലിറ്റി പുത്തന്‍കുടി എസ് എ ബി എസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കൈക്കാരന്മാരായ ബിനു മഞ്ഞളി, ജോയ് ജോണ്‍, ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ അവറാച്ചന്‍ തച്ചില്‍,

പി സി സി പ്രസിഡന്റ് സ്റ്റീഫന്‍ തരകന്‍ തുടങ്ങിയവര്‍ സമ്മാനവിതരണം നടത്തി. എ പ്ലസ് നേടിയ എല്ലാ കുട്ടികളെയും മാതാപിതാക്കള്‍ ക്കൊപ്പം വേദിയിലേക്കു ക്ഷണിച്ചു പൊന്നാട അണിയിച്ച് ആദരിച്ചു.

അസിസ്റ്റന്റ് എച്ച് എം ഡോളി ഡെന്നി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സോണി കണ്ടംകുളത്തി നന്ദിയും പറഞ്ഞു.

ജീവന്‍ സമൃദ്ധമായി ഉണ്ടാകുവാന്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 61]

ജർമ്മൻ രാജവംശങ്ങൾ ക്രിസ്തുമതത്തിലേക്ക് - വിസിഗോത്സ്

മാൻപേടയുടെ വീട്ടിൽ Rise & Shine!!! ✨

സമന്വയസമീപനം [Interdisciplinary Approach]