ഗലാത്തിയ - Chapter 1 [3of3]

ഗലാത്തിയ - Chapter 1 [3of3]
Published on
  1. ദൈവം തന്റെ പുത്രനെപ്പറ്റി ആരുടെയിടയില്‍ പ്രസംഗിക്കുന്ന തിനാണ് പൗലോസിനെ വിളിച്ചത്?

    - വിജാതീയരുടെ ഇടയില്‍

  2. പൗലോസ് ശ്ലീഹാ ആരുടെ ഉപദേശമാണ് തേടാതിരുന്നത്?

    - ഒരു മനുഷ്യന്റെയും ഉപദേശം തേടിയില്ല

  3. അപ്പസ്തോലന്മാരെ കാണാന്‍ എവിടേക്ക് പോയില്ല എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - ജറുസലേമിലേക്ക്

  4. ജറുസലേമിലേക്ക് ആരെ കാണാന്‍ പോയില്ല എന്നാണ് അദ്ദേഹം പറയുന്നത്?

    - തനിക്കു മുമ്പേ അപ്പസ്തോലന്മാര്‍ ആയവരെ

  1. അദ്ദേഹം ഏത് രാജ്യത്തേക്കാണ് പോയത്?

    - അറേബ്യയിലേക്ക്

  2. അറേബ്യയില്‍ നിന്നും അദ്ദേഹം എങ്ങോട്ടേക്കാണ് തിരിച്ചുവന്നത്?

    - ദമാസ്‌ക്കസിലേക്ക്

  3. എത്ര വര്‍ഷത്തിനുശേഷമാണ് വി. പൗലോസ് കേപ്പായെ കാണാന്‍ ജറുസലേമിലേക്ക് പോയത്?

    - മൂന്നുവര്‍ഷത്തിനുശേഷം

  4. മൂന്നുവര്‍ഷത്തിനുശേഷം പൗലോസ് ജറുസലേമിലേക്ക് പോയത് എന്തിനുവേണ്ടിയായിരുന്നു?

    - കേപ്പായെ കാണാന്‍

  1. കേപ്പായോടൊത്ത് പൗലോസ് എത്ര ദിവസം താമസിച്ചു?

    - പതിനഞ്ചു ദിവസം

  2. അപ്പസ്തോലന്മാരില്‍ ആരെ മാത്രമാണ് പൗലോസ് ശ്ലീഹാ കണ്ടിട്ടുള്ളത്?

    - കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെ

  3. താന്‍ എഴുതുന്ന കാര്യങ്ങള്‍ വ്യാജമല്ല എന്നതിന് ആരാണ് സാക്ഷി?

    - പിതാവായ ദൈവം സാക്ഷി

  4. പിന്നീട് അദ്ദേഹം ഏതേത് പ്രദേശങ്ങളിലേക്കാണ് പോയത്?

    - സിറിയ, കിലിക്യ

  1. എവിടത്തെ ക്രിസ്തീയ സഭകളാണ് അക്കാലത്ത് നേരിട്ട് പൗലോസിനെ അറിയാതിരുന്നത്?

    - യൂദയായിലെ ക്രിസ്തീയസഭകള്‍

  2. പൗലോസ് ശ്ലീഹായെപ്പറ്റി അവര്‍ എന്താണ് കേട്ടിരുന്നത്?

    - ഒരിക്കല്‍ നമ്മെ പീഡിപ്പിച്ചവന്‍ താന്‍ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച വിശ്വാസം നമ്മെ പഠിപ്പിക്കുന്നു (1:23)

  3. ആരെപ്രതിയാണ് യൂദയായിലെ ക്രിസ്തീയ സഭകള്‍ ദൈവത്തെ മഹത്വപ്പെടുത്തിയത്?

    - പൗലോസ് അപ്പസ്തോലനെപ്രതി

  4. പൗലോസ് അപ്പസ്തോലനെപ്രതി ദൈവത്തെ മഹത്വപ്പെടു ത്തിയത് ആരാണ്?

    - യൂദയായിലുള്ള ക്രിസ്തീയസഭകള്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org