Kerala

സാമൂഹിക വനവത്ക്കരണ ദിനം ആഘോഷിച്ചു

Sathyadeepam
യുവക്ഷേത്ര കോളേജ് എൻ.എസ് യൂണിറ്റും പാലക്കാട് സോഷ്യൽ ഫോറസ്ട്രി വിഭാഗവും സംയുക്തമായി സാമൂഹിക വനവത്ക്കരണ ദിനം ആഘോഷിച്ചു.
യുവക്ഷേത്ര കോളേജിലെ എൻ.എസ്.എസ് യൂണിറ്റും പാലക്കാട് സോഷ്യൽ ഫോറസ്ട്രി വിഭാഗവും സംയുക്തമായി വനമഹോത്സവത്തിൻ്റെ ഭാഗമായി സാമൂഹിക വനവത്ക്കരണ ദിനത്തോടനുബന്ധിച്ച് നടത്തുന്ന  ഇൻസ്റ്റിട്ട്യൂഷണൽ പ്ലാൻ്റിങ്ങ് എന്ന പരിപാടി ഡയറക്ട്ടർ റവ. ഡോ. മാത്യൂ ജോർജ്‌ വാഴയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അഡ്വ. ഡോ. ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. പാലക്കാട് ഫ്ലൈയിങ്ങ് സ്ക്വാഡ് ഡി.എഫ്.ഒ. ശ്രീ. സി.പി. അനീഷ് മുഖ്യ പ്രഭാഷണം നിർവഹിക്കുകയും വൃക്ഷ തൈ നടുകയും ചെയ്തു. സംസ്കൃതി ശ്രീ. രാജേഷ് അടക്കാ പുത്തൂർ ആശംസകളർപ്പിച്ചു. എൻ.എസ്.എസ് വൊളണ്ടിയർമാരായ വിസ്മയ എം വി സ്വാഗതവും പ്രീതി നന്ദിയും പറഞ്ഞു. പരിപാടിക്ക് എൻ.എസ്.എസ് കോഡിനേറ്റർ ശ്രീ. ചന്ദ്രശേഖർ എം  നേതൃത്വം നല്കി.

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26