Kerala

വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം കത്തോലിക്ക കോൺഗ്രസ്

Sathyadeepam

കൊച്ചി: കേരളത്തിലെ യു.ഡി.എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ എല്ലാ വിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പാക്കണമെന്നും സംഘടന പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി വിഭജിച്ചിട്ടും ചിലർ ഈ മേഖലയിൽ കുത്തക സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും കാലാനുസൃതമായ പരിഷ്‌കാരങ്ങളും അനിവാര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി കേരളത്തിൻ്റെ നവോത്ഥാനത്തിലും വികസനത്തിലും ക്രൈസ്‌തവ സമൂഹം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഈ സംഭാവനകളെ തമസ്‌കരിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി വിദ്യാഭ്യാസ രംഗം ആധുനിക മാറ്റങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഭരണസംവിധാനത്തിലും ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകണം.

വകുപ്പുകളെ രാഷ്ട്രീയ പാർട്ടികളുടെ സ്വകാര്യ സ്വത്തായി കാണുന്ന സമീപനം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദീർഘകാലത്തെ അവഗണനകൾ പരിഹരിക്കണം. വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകളുടെ കാര്യത്തിൽ പൊതുസ്വീകാര്യമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളുമായി മുന്നോട്ടുപോകുമെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

109 വർഷത്തെ പാരമ്പര്യവുമായി, കത്തോലിക്ക കോൺഗ്രസ്; വത്തിക്കാനിൽ ആഗോള സംഗമം

സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പൊതു സംഘടനയായ കെ.എൽ.സി.എ. പ്രവർത്തന മേഖല വിപുലീകരിക്കണം: ബിഷപ്പ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമൻ മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

പുസ്തകം പ്രകാശനം ചെയ്തു

വിമെൻ വെൽഫെയർ സർവീസസ് ചേർത്തല ഫൊറോന ഓവറോൾ ചാമ്പ്യൻഷിപ്പ് മുട്ടത്തിപറമ്പ് ഇടവകയ്ക്ക്