വിമെൻ വെൽഫെയർ സർവീസസ് ചേർത്തല ഫൊറോന ഓവറോൾ ചാമ്പ്യൻഷിപ്പ് മുട്ടത്തിപറമ്പ് ഇടവകയ്ക്ക്

Women Welfare Services: Muttathiparambu Parish Wins Overall Championship at Cherthala Forane Level
Published on: 

ചേർത്തല: വിമെൻ വെൽഫെയർ സർവീസസ് ചേർത്തല ഫൊറോന വാർഷിക സമ്മേളനം മുട്ടം മില്ലേനിയം ഹാളിൽ വെച്ച് നടന്നു. ഫൊറോന വികാരി ഫാ. ജോഷി വേഴപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ജോയി പ്ലാക്കൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി മുഖ്യപ്രഭാഷണം നടത്തി.

സെക്രട്ടറി മിനി പോൾ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ആനി ഇണ്ടിക്കുഴി വരവുചെലവു കണക്കും അവതരിപ്പിച്ചു. ഫൊറോന പ്രസിഡന്റ് ഷൈനി ഫ്രാൻസിസ്, അതിരൂപതാ സെനറ്റ് മെമ്പർ മീര അവരാച്ചൻ, ഫൊറോന ആനിമേറ്റർ സിസ്റ്റർ ജ്യോതിസ്സ്, പാസ്റ്ററൽ കൗൺസിൽ അംഗം ബിജി ജോസഫ്, ഫൊറോന വൈസ് പ്രസിഡന്റ് ജിഷ ജോബി എന്നിവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു.

logo
Sathyadeepam Online
www.sathyadeepam.org