Kerala

പ്രവാസികളുടെ മരണത്തില്‍ അനുശോചനം: കെസിബിസി

Sathyadeepam

കൊച്ചി: കുവൈറ്റ് സിറ്റിയില്‍ കഴിഞ്ഞ ദിവസം പ്രവാസികളായ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ ഉള്‍പ്പടെ 49 പേര്‍ മരിക്കാനിടയായത് ഹൃദയഭേദകമായ സംഭവമാണ്. 24 മലയാളികള്‍ ഈ ദാരുണ സംഭവത്തില്‍ മരണമടഞ്ഞിട്ടുണ്ടെന്ന വാര്‍ത്ത സങ്കടകരമാണ്.  പ്രവാസികളായ സഹോദരങ്ങള്‍ക്ക് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ള വേദന വാക്കുകള്‍ക്ക് അതീതമായിരിക്കും. മരണമടഞ്ഞ സഹോദരങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ എത്രയുംവേഗം സൗഖ്യപ്പെടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല