സംസ്ഥാന തല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് ഇരട്ട സ്വർണ്ണമെഡൽ

സംസ്ഥാന തല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന്  ഇരട്ട സ്വർണ്ണമെഡൽ
Published on

കാലടി: സുൽത്താൻ ബത്തേരി പി.സി അഹമ്മദ് ഹാജി മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന 48-ാമത് കേരള സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 60 കിലോ സബ്ജൂനിയർ റൈറ്റ് ഹാൻഡ്, ലെഫ്റ്റ് ഹാൻഡ് വിഭാഗങ്ങളിൽ ആരോൺ എഡിൻ ഇരട്ട സ്വർണ്ണ മെഡൽ നേടി.

താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആരോൺ.

ജില്ലാതലത്തിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ആരോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ.സി.എസ്.സി സംസ്ഥാന തല സ്ക്കൂൾമീറ്റിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

നീലീശ്വരം കാളാം പറമ്പിൽ എഡിൻ - സോമി ദമ്പതികളുടെ മകനാണ് ആരോൺ. അന്ന എഡിൻ സഹോദരിയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org