ഗലാത്തിയ - Chapter 5 [1of3]

സമ്പൂർണ്ണ പഠന സഹായി [ലോഗോസ് ക്വിസ് 2026]
ഗലാത്തിയ - Chapter 5 [1of3]
Published on
  1. അഞ്ചാം അധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?

    26 വാക്യങ്ങള്‍

  2. ക്രിസ്തു നമ്മെ എന്തിലേക്കാണ് മോചിപ്പിച്ചത്?

    സ്വാതന്ത്ര്യത്തിലേക്ക് (5:1)

  3. എന്തുകൊണ്ടാണ് പൗലോസ് ഗലാത്തിയരോട് സ്ഥിരതയോടെ നില്‍ക്കുവാന്‍ പറയുന്നത്?

    കാരണം ക്രിസ്തു അവരെ സ്വാതന്ത്ര്യത്തിലേക്ക് മോചിപ്പിച്ചിരിക്കുന്നു (5:1)

  1. പൗലോസ് അവരോട് എന്തിന് നിങ്ങള്‍ വിധേയരാകരുത് എന്നാണ് പറയുന്നത്?

    അടിമത്തത്തിന്റെ നുകത്തിന് (5:1)

  2. ഗലാത്തിയര്‍ക്ക് ക്രിസ്തു പ്രയോജനപ്പെടാതെ വരുന്നത് എപ്പോഴാണെന്നാണ് പൗലോസ് പറയുന്നത്?

    അവര്‍ പരിച്ഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്തു അവര്‍ക്കൊന്നിനും പ്രയോജനപ്പെടുകയില്ല (5:2)

  3. ക്രിസ്തു അവര്‍ക്ക് പ്രയോജനപ്പെടാതെ വരുന്നത് എപ്പോഴാണ്?

    അവര്‍ പരിച്ഛേദനം സ്വീകരിച്ചാല്‍

  1. പരിച്ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും പൗലോസ് ശ്ലീഹാ എന്താണ് പറയുന്നത്? (5:3)

    അവന്‍ നിയമം മുഴുവന്‍ പാലിക്കാന്‍ കടപ്പെട്ടവനാണ്.

  2. ആരാണ് നിയമം മുഴുവന്‍ പാലിക്കാന്‍ കടപ്പെട്ടവന്‍?

    പരിച്ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനും (5:3)

  3. ഗലാത്തിയരുടെ ക്രിസ്തുവിനോടുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത് എപ്പോള്‍?

    നിയമത്തിലാണ് തങ്ങള്‍ നീതികരിക്കപ്പെടുന്നതെന്ന് അവര്‍ കരുതുമ്പോള്‍ (5:4)

  1. നിയമത്തിലാണ് തങ്ങള്‍ നീതികരിക്കപ്പെടുന്നതെന്ന് പരിച്ഛേദിതന്‍ കരുതുമ്പോള്‍ അവര്‍ക്ക് എന്ത് സംഭവിക്കു മെന്നാണ് പൗലോസ് പറയുന്നത്?

    ക്രിസ്തുവുമായുള്ള അവരുടെ ബന്ധം വിച്ഛേദിക്കപ്പെടുന്നു (5:4)

  2. അവര്‍ എന്തില്‍ നിന്നാണ് വീണുപോകുന്നത്?

    കൃപാവരത്തില്‍ നിന്നും (5:4)

  3. പൗലോസും കൂടെയുള്ളവരും എന്തിന്റെ പ്രത്യാശയിലാണ് കാത്തിരിക്കുന്നത്?

    പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയില്‍ (5:5)

  4. എങ്ങിനെയാണ് നീതി ലഭിക്കുന്നതെന്നാണ് പൗലോസ് പ്രത്യാശിക്കുന്നത്?

    പരിശുദ്ധാത്മാവിലൂടെ വിശ്വാസം വഴി (5:5)

  1. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ എന്ത് കാര്യമാക്കുന്നില്ല എന്നാണ് പൗലോസ് പറയുന്നത്?

    യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ പരിച്ഛേദനമോ അപരിച്ഛേദനമോ കാര്യമാക്കുന്നില്ല (6:6)

  2. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് എന്താണ് സുപ്രധാനമായ കാര്യം?

    സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് സുപ്രധാനം (6:6)

  3. എന്തിനെ അനുസരിക്കുന്നതില്‍നിന്നാണ് ഗലാത്തിയാക്കാര്‍ തടയപ്പെട്ടത്?

    സത്യത്തെ അനുസരിക്കുന്നതില്‍നിന്നും (5:7)

  4. "ഈ പ്രേരണ ഉണ്ടായത് ഏതായാലും നിങ്ങനെ വിളിച്ചവനില്‍ നിന്നല്ല" ഏത് പ്രേരണ?

    സത്യത്തെ അനുസരിക്കാതിരിക്കാനുള്ള പ്രേരണ

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org