തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ നടന്ന കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം തിരിതെളിയിച്ചു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ മഠത്തിക്കണ്ടത്തില്‍ ഉദ്ഘാനം ചെയ്യുന്നു. 
Kerala

ജീവന്റെ സംസ്‌കാരത്തില്‍ കുടുംബങ്ങള്‍ വക്താക്കളകണം: മാര്‍ മഠത്തിക്കണ്ടത്തില്‍

Sathyadeepam

തൊടുപുഴ: തൊടുപുഴ: മരണസംസ്‌കാരം സാധാരണമാവുകയും സമൂഹത്തിന്റെ വ്യത്യസ്തമേഖലകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകാന്‍ കുടുംബങ്ങള്‍ക്കു കഴിയണമെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കി. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെ സി ബി സി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കപട പരിസ്ഥിതിവാദികളും കപട പ്രകൃതിസ്‌നേഹികളും വളരുകയും മനുഷ്യജീവനേക്കാള്‍ കാട്ടുമൃഗങ്ങളുടെ ജീവനു വില കല്പിക്കുകയും ചെയ്യുന്ന ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ കൂടുതല്‍ കുഞ്ഞുങ്ങളുള്ള ദമ്പതിമാര്‍ ജീവന്റെ സംസ്‌കാരത്തിന്റെ കാവലാളുകളാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തില്‍ കെ സി ബി സി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. വലിയ കുടുംബങ്ങളെ കരുതലോടെ സംരക്ഷിക്കാന്‍ സഭയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ബിഷപ് അധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടികാട്ടി. ചടങ്ങില്‍ കെ സി ബി സി പ്രോ-ലൈഫ് സമിതി വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കെ സി ബി സി പ്രോ-ലൈഫ് മാധ്യമ പുരസ്‌കാരം കോട്ടയം ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്‍സണ്‍ വേങ്ങത്തടത്തില്‍, പ്രൊ-ലൈഫ് സമിതിയുടെ പ്രഥമ ചെയര്‍മാന്‍ ദിവംഗതനായ മാര്‍ ആനിക്കുഴികാട്ടിലിന്റെ നാമത്തില്‍ ഏര്‍പ്പെടുത്തിരിക്കുന്ന മികച്ച പ്രൊ-ലൈഫ് രൂപത പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കോതമംഗലം രൂപതയ്ക്കുവേണ്ടി മാര്‍ മഠത്തിക്കണ്ടത്തില്‍, സിസ്റ്റര്‍ ഡോ. മേരി മാര്‍സലസിന്റെ പേരിലുള്ള ആതുരസേവന അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജ് എഫ് സി സി, പ്രൊ-ലൈഫ് മേഖലയില്‍ മികച്ച നേതൃത്വം നല്‍കിയ ജേക്കബ് മാത്യു പള്ളിവാതുക്കലിന്റെ പേരിലുള്ള ആതരശുശ്രുഷ അവാര്‍ഡ് ദിവ്യരക്ഷാലയം ബ്രദര്‍ ടോമി തുടങ്ങിയവര്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയില്‍നിന്നും ഏറ്റുവാങ്ങി. കൂടാതെ പ്രോ-ലൈഫ് രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കേരളത്തിലെ വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും കുടുംബങ്ങളെയും ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തില്‍ പി ഒ സി ഡയറക്ടര്‍ റവ. ഡോ. ജേക്കബ് പാലയ്ക്കപ്പിള്ളി, ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, പ്രൊ-ലൈഫ് അപ്പസ്‌തോലറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേല്‍, ഫാ. മാത്യൂസ് മാളിയേക്കല്‍, ബ്രദര്‍ ടോമി, പ്രോ-ലൈഫ് സമിതി സംസ്ഥാന ഭാരവാഹികളായ സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ് സേവ്യര്‍, ഡോ. ഫ്രാന്‍സിസ് ജെ ആറാടന്‍, ഡോ. ഫെലിക്‌സ് ജെയിംസ്, നോബര്‍ട്ട് കക്കാരിയില്‍, കള്‍ച്ചറല്‍ ഫാറം കോഡിനേറ്ററുമായ ജോയ്‌സ് മുക്കുടം, ഇഗ്‌നേഷ്യസ് വിക്ടര്‍, ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ടൈറ്റസ് തിരുവല്ല, സിസ്റ്റര്‍ ഡോ. സല്‍മ എസ് വി എം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.

Real Life Manjummel Boys! ❤️‍🔥

🎯 BACK HOME – GUIDED AGAIN BY GOD! (The Return from Egypt)

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871) : ജനുവരി 3

വചനമനസ്‌കാരം: No.201

ഞങ്ങള്‍ നിങ്ങളെ വെറുക്കില്ല